കാഞ്ചന

Kanchana (Tamil)
Kanchana-Actress
Date of Birth: 
Wednesday, 16 August, 1939
തമിഴ്
വസുന്ധര ദേവി

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ശാസ്ത്രിയുടെയും വിധുലതയുടെയും മകളായി ജനിച്ചു. ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്നു.അച്ഛൻറെ ബിസിനസ് തകർച്ചയിൽ ആയപ്പോൾ എയർഹോസ്റ്റസ് ആയി ജോലി നോ‌ക്കേണ്ടി വന്നിരുന്നു. ആ കാലഘട്ടത്തിൽ ഒരു യാത്രാമധ്യേ സംവിധായകൻ സി വി ശ്രീധറിന്റെ സുഹൃത്തിനെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം  കാതലുക്ക് നേരമില്ലൈ എന്ന തന്റെ അടുത്ത ചിത്രത്തിൽ നായികയാക്കുകയും ചെയ്തു.അങ്ങനെയാണ് സിനിമാലോകത്തേയ്ക്ക് പ്രവേശിക്കുന്നത്.വസുന്ധര ദേവി എന്ന പേര് മാറ്റി കാഞ്ചന എന്നാക്കുന്നതും അപ്പോഴാണ്. കാരണം ആ പേരിൽ മറ്റൊരു നടി ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ നൂറ്റി അമ്പതോളം ചിത്രങ്ങളിൽ കാഞ്ചന അഭിനയിച്ചു. നടി ഗിരിജാ പാണ്ഡെ സഹോദരിയാണ്.