ഹരികുമാർ ഹരേ റാം

Harikumar Hare Ram
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 5
ആലപിച്ച ഗാനങ്ങൾ: 1

പത്മനാഭൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകനായി കോഴിക്കോട് ജനിച്ചു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുട്ടിക്കാലത്ത് സംഗീതം അഭ്യസിയ്ക്കുവാൻ സാധിച്ചില്ലെങ്കിലും ഹരികുമാർ സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം സ്വപ്രയത്നം കൊണ്ട് സംഗീതം പഠിയ്കുകയായിരുന്നു. കർണാടക സംഗീതത്തിൽ തലശ്ശേരി ബാലൻ മാസ്റ്ററും, ഹിന്ദുസ്ഥാനി സംഗീതത്തിൽ കെ കെ തിരുമുമ്പും ആയിരുന്നു ആദ്യ ഗുരുക്കന്മാർ. പിന്നീട് സംഗീതം തന്നെ ഐച്ഛിക വിഷയം ആയി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാലത്തു തന്നെ ഹരികുമാർ കവിതകളും പാട്ടുകളും എഴുതി തുടങ്ങിയിരുന്നു, പഠനകാലത്ത് ആകാശവാണിക്ക് വേണ്ടി ഒരു ദേശഭക്തിഗാനം എഴുതി പാടി കൊണ്ടായിരുന്നു തുടക്കം. തുടർന്ന് നിരവധി, ആകാശവാണിപരിപാടികൾ, മലയാളം തുളു നാടകങ്ങൾ, ആൽബങ്ങൾ എന്നിവയ്ക്കായി മൊത്തം മൂന്നൂറിൽ പരം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിക്കുകയുണ്ടായി.

ഹരികുമാറിന്റെ സിനിമയിലെ അരങ്ങേറ്റം 2018 -ൽ സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ സിനിമയിൽ 6 ഗാനങ്ങളുടെ സംഗീതം, ഒരു ഗാനത്തിന്റെ രചന, ഒരു ഗാനത്തിന്റെ ആലാപനം എന്നിവയും  നിർവഹിച്ചു. അതിനുശേഷം നന്മമരം, കാക്കപ്പൊന്ന്  തെമ്മാടിക്കുന്നിലെ താന്തോന്നികൾ, സുകേഷിന് പെണ്ണ് കിട്ടുന്നില്ല, എന്നിവയുൾപ്പെടെ ഏഴ് ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്തു. ഷക്കീല എന്ന ഹിന്ദി സിനിമയിൽ ഹരികുമാർ ഒരു ഗാനം രചിക്കുകയും ചെയ്തു.

Gmail