അകലെ ഉയരുന്നു
അകലെ ഉയരുന്നു വീണ്ടും ദൂര ജനവീഥികൾ തൻ
രാഗാർദ്ര ഗാനം സ്വാതന്ത്ര്യ ഗീതം
ഭാവാർദ്ര ഗീതം സ്വാതന്ത്ര്യ ഗീതം ..
മന്ദാര ചെമ്പൂക്കൾ വിരിഞ്ഞ കാലം...(2)
ചെന്താരം നാടാകെ തെളിഞ്ഞ കാലം
കൊടി ഉയർന്ന മേട്ടിൽ രുധിരമിറ്റു വീഴുമ്പോൾ
കടലുണർന്നു പാടി കരകളാകെ ഒന്നായി (2)
പോരാടുവാൻ തീയാടുവാൻ..
തോൽക്കാത്ത വർഗ്ഗം ചോപ്പിച്ച മണ്ണിൽ
നീയേത് ചോര പൂക്കാലമായ്...
മന്ദാരപൂങ്കാവിൽ ജ്വലയായ്..
അകലെ ഉയരുന്നു വീണ്ടും ദൂര ജനവീഥികൾ തൻ
രാഗാർദ്ര ഗാനം സ്വാതന്ത്ര്യ ഗീതം
ഭാവാർദ്ര ഗീതം സ്വാതന്ത്ര്യ ഗീതം ..
ബലിനിലങ്ങൾ നീളെ ചെമ്പരത്തി ചൂടുന്നു
പതിതവർഗ്ഗമൊന്നായി പൊരുതിയേറ്റ സിന്ദൂരം (2)
കൈകോർക്കുവാൻ മുന്നേറുവാൻ
കൈയൂക്ക് നൽകും കണ്ണീർ കിനാവേ
നീയല്ലോ ചെമ്മാന പൂക്കളായി
മുന്നേറും കാലത്തിൻ സൂര്യനായി ...
അകലെ ഉയരുന്നു വീണ്ടും ദൂര ജനവീഥികൾ തൻ
രാഗാർദ്ര ഗാനം സ്വാതന്ത്ര്യ ഗീതം
ഭാവാർദ്ര ഗീതം സ്വാതന്ത്ര്യ ഗീതം ..
മന്ദാര ചെമ്പൂക്കൾ വിരിഞ്ഞ കാലം..
ചെന്താരം നാടാകെ തെളിഞ്ഞ കാലം