സാഗര തിരകൾ

സാഗര തിരകൾ പാടി...
ആദിമമാം സ്മൃതിഗീതം 
പല കാലടികൾ മാറിലേന്തി 
തീരമുറങ്ങുകയോ..
കാലമുറങ്ങുകയോ.. 
സാഗര തിരകൾ പാടി...

നീർകുമിളകളായ് വീണുടയുന്ന
മൂക ദിനങ്ങളിലൂടെ 
നഷ്ടനിലാവിൻ തേങ്ങലുകൾ 
നീന്തിയ രാവിലൂടെ 
ഓർമ്മകൾ പകരും മൺചഷകത്തിൽ
നോവിൻ മിഷിനീർ മാത്രമായി 
സാഗര തിരകൾ പാടി...
ആദിമമാം സ്മൃതിഗീതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sagara thirakal

Additional Info

Year: 
2018

അനുബന്ധവർത്തമാനം