പപ്പു

കഥാസന്ദർഭം: 

പപ്പു എന്ന കഥാപാത്രത്തിന്റെ ജീവിത സന്ദർഭങ്ങളിലൂടെ സഞ്ചരിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതാണ് ഈ കഥയുടെയും പ്രധാന പ്രത്യേകത. അയലത്തെ വീട്ടിലെ പയ്യൻ എന്നൊക്കെ പപ്പുവിനെ വിശേഷിപ്പിക്കാം. എല്ലാവരുടെയും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന രസകരമായ കഥാതന്തുവാണ് സിനിമയുടേത്

സംവിധാനം: 
നിർമ്മാണം: 

കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം സ്വന്തമാക്കി മികച്ച നിരൂപക പ്രശംസ നേടിയ അക്കൽദാമയിലെ പെണ്ണ് എന്ന സിനിമയ്ക്ക് ശേഷം പി ജയറാം കൈലാസ് ഒരുക്കുന്ന സിനിമയാണ്  'പപ്പു'. ലൈഫ് ഓഫ് ജോസുകുട്ടി, കരിങ്കുന്നം സിക്സസ്, ഒരേമുഖം എന്നീ ചിത്രങ്ങൾക്ക് ശേഷം ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ ആണ് ചിത്രം നിർമിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ആണ് നായകൻ