പാലക്കാടൻ കാറ്റേ

പാലക്കാടൻ കാറ്റേ പനയോലക്കാറ്റേ 
പാലക്കാടൻ കാറ്റേ പനയോലക്കാറ്റേ
ചുരവും ചുറ്റിവരും ചെണ്ടുമല്ലിക്കാറ്റേ 
തൂതപ്പുഴയോരം തെന്നിവരും കാറ്റേ 
ചുരവും ചുറ്റിവരും ചെണ്ടുമല്ലിക്കാറ്റേ 
തൂതപ്പുഴയോരം തെന്നിവരും കാറ്റേ
കളിവീടും കെട്ടിപ്പാർക്കും പഞ്ചവർണതത്തേ 
നല്ലൊരു നേരം ചൊല്ല് ഓ ഹോയ്  
നല്ലൊരു നേരം ചൊല്ല് 
കഥയിലെ നായകന്റെ ഭാഗ്യം ചൊല്ല് 

ചെമ്പൈയിലെ പുലരിവന്നു ശ്രീരാഗമായ് തൊട്ടുണർത്തി 
നിളനിറയും കുളിരലയിൽ മഞ്ഞൾ തേച്ചു കുളിച്ചൊരുങ്ങി  
കുത്താംപുള്ളി കസവുടുത്ത് തുളസിക്കതിർ മുടിയിൽവെച്ച് 
കൽപ്പാത്തി തെരുവുകളിൽ പൊന്നരച്ച് കോലമെഴുതി 
നിർമാല്യം തൊഴുകുന്നീ നാട് 
കായാമ്പൂമുനയുള്ള മിഴികൊണ്ട് മയക്കുന്ന പെണ്ണേ 
നല്ലൊരു നേരം ചൊല്ല് ഓ ഹോയ്  
നല്ലൊരു നേരം ചൊല്ല് 
കഥയിലെ നായകന്റെ ഭാഗ്യം ചൊല്ല് 

നെന്മാറ വേല കാണം ആലത്തൂര് തൊഴുതുവരാം 
കുനിശ്ശേരി കുമ്മാട്ടിയോ പല്ലാവൂര് തായമ്പക 
കൊല്ലംകോടിൻ  കവിതകേട്ടു വെയിലുനുള്ളും പൂക്കാരി 
ചിറ്റൂരു വയലുകളിൽ നെല്ലുകൊയ്തു കൂട്ടിവെയ്ക്കും
മണ്ണോളം നനവുള്ള കനവ് 
കണ്ണാടിക്കൊലുസ്സിന്റെ മണിപോലെ ചിരിക്കുന്ന പെണ്ണേ 

പാലക്കാടൻ കാറ്റേ പാലക്കാടൻ കാറ്റേ 
പനയോലക്കാറ്റേ പനയോലക്കാറ്റേ
ചുരവും ചുറ്റിവരും ചെണ്ടുമല്ലിക്കാറ്റേ 
തൂതപ്പുഴയോരം തെന്നിവരും കാറ്റേ 
കളിവീടും കെട്ടിപ്പാർക്കും പഞ്ചവർണതത്തേ 
നല്ലൊരു നേരം ചൊല്ല് ഓ ഹോയ്  
നല്ലൊരു നേരം ചൊല്ല് 
കഥയിലെ നായകന്റെ ഭാഗ്യം ചൊല്ല്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palakkadan Katte