ആകാശങ്ങളിൽ
എയര്‍ഹോസ്‌റ്റസായിരുന്ന അമലയുടെ ജീവിതകഥയാണ് ആകാശങ്ങളിൽ ചിത്രം പറയുന്നത്. ഒരു പൈലറ്റുമായി ജീവിതം തുടങ്ങിയ അമല ചില പ്രത്യേക കാരണത്താല്‍ അയാളുമായി തെറ്റിപ്പിരിഞ്ഞു. കൊച്ചിയില്‍ മാധുരി എന്ന സ്ത്രീയുമൊത്തായിരുന്നു പിന്നീടുള്ള പൂജയുടെ ജീവിതം. പണമുള്ളവരുമായി ജീവിച്ച് കാശുണ്ടാക്കാന്‍ മാധുരി അവളെ ഉപദേശിച്ചു. എന്നാൽ അമലയ്‌ക്ക് അത്തരമൊരു ജീവിതത്തോട് താല്‌പര്യമില്ലായിരുന്നു. അങ്ങനെയിരിക്കെ അനന്തു എന്ന ഡ്രൈവറുമായി അവള്‍ പരിചയത്തിലാവുന്നു. അമലയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ അനന്തുവിന് അവളോട് സഹതാപം തോന്നി. അവന്‍ അവളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ആദ്യമായി ഒരാളുടെ സ്‌നേഹം എന്തെന്ന് പൂജ അനുഭവിച്ചറിയുകയായിരുന്നു...
ടച്ചിംഗ് ഹാർട്ട്സിന്റെ ബാനറിൽ നവാഗത സംവിധായകനായ റിക്‌സണ്‍ സേവ്യര്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രം ആകാശങ്ങളിൽ. ശങ്കർ,പൂജ വിജയൻ,രഞ്ജിത് രാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു