ജയകുമാർ പവിത്രൻ

Jayakumar Pavithran
എഴുതിയ ഗാനങ്ങൾ: 4

കോട്ടയം ജില്ലയിലെ വൈക്കത്ത് തുറുവേലിക്കുന്നിൽ പവിത്രന്റെയും രാജേശ്വരിയുടെയും മകനായി ജനിച്ചു. വല്ലകം സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിൽ നിന്നും രാഷ്ട്രമീമാംസയിൽ ബിരുദം നേടി. 

നാട്ടുപാട്ടുപുസ്തകം (2020), പ്രണയരതിമരണങ്ങളും ജീവിതത്തിന്റെ ഒറ്റമൂലിയും (2012) എന്നീ പുസ്തകങ്ങള്‍ ജയകുമാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014 ൽ സോളാർ സ്വപ്നം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ജയകുമാർ ആദ്യമായി ഗാനരചന നടത്തുന്നത്. അതിനുശേഷം 2015 ൽ ആകാശങ്ങളിൽ എന്ന സിനിമയ്ക്കുവേണ്ടിയും അദ്ദേഹം പാട്ടുകൾ എഴുതി.

ജയകുമാർ പവിത്രന്റെ ഭാര്യ വിഷ്ണുപ്രിയ. മകൻ ഋതുരാഗ്.