കണ്ണായിരം പുൽകുംന്നേരം

കണ്ണായിരം പുൽകുംന്നേരം
എൻ മേനി ഹാ മധുചഷകം
ചെന്താമര പൂവിൽനിന്നും
തൂവുന്നുണ്ടേ തിരുമധുരം
നെഞ്ചം... ദേ ബംബംബം വെമ്പുന്നൂ
തഞ്ചത്തിൽ താളത്തിൽ കൊഞ്ചുന്നൂ
മദനോത്സവം തുടങ്ങാം ഹോയ്
കണ്ണായിരം പുൽകുംന്നേരം
എൻ മേനി ഹാ മധുചഷകം
ചെന്താമര പൂവിൽനിന്നും
തൂവുന്നുണ്ടേ തിരുമധുരം...

ഓഹോ നീലരാവിൽ മൗനദാഹമോടെ
ആഹ നീലരാവിൽ മൗനദാഹമോടെ (2)
അവരെന്നും കാത്തുവെയ്ക്കും മാരസഖി ഞാൻ
സുരലോകം ഇന്നീ ഭൂവിൽ വിരുന്നു വന്നു
ചെല്ലത്തിങ്കൾ‌ക്കുടങ്ങളിൽ അമൃതവുമായ്
ചുമ്മാ ചുമ്മാ വായോ വനശലഭങ്ങളേ
ചെമ്മേ ചെമ്മേ വന്നീ ചെണ്ടിൻ ഇമ്പം നുകരൂ

കണ്ണായിരം പുൽകുംന്നേരം
എൻ മേനി ഹാ മധുചഷകം
ചെന്താമര പൂവിൽനിന്നും
തൂവുന്നുണ്ടേ തിരുമധുരം...

രാഗ സാഗരങ്ങൾ തീരം തേടുമ്പോലെ
രാഗസാഗരങ്ങൾ തീരം തേടുമ്പോലെ
നീയെന്നെ തൊട്ടാലൊട്ടി കൂടെ പോരുന്നോ
പയ്യേപയ്യേ പാലാഴിയിൽ നീന്തി തുടിക്കാം
കാണാ പൊന്നാൽ‌ പൊന്നേ നിന്നെ മൂടിപ്പുതയ്ക്കാം
തമ്മിൽ തമ്മിൽ ഒന്നായിടും സുദിനങ്ങളിൽ
സുമഹാരം പോലെ ഇന്നീ മാറിൽ മയങ്ങാം

കണ്ണായിരം പുൽകുംന്നേരം
എൻ മേനി ഹാ മധുചഷകം
ചെന്താമര പൂവിൽനിന്നും
തൂവുന്നുണ്ടേ തിരുമധുരം
നെഞ്ചം... ദേ ബംബംബം വെമ്പുന്നൂ
തഞ്ചത്തിൽ താളത്തിൽ കൊഞ്ചുന്നൂ
മദനോത്സവം തുടങ്ങാം ഹോയ്
കണ്ണായിരം പുൽകുംന്നേരം
എൻ മേനി ഹാ മധുചഷകം
ചെന്താമര പൂവിൽനിന്നും
തൂവുന്നുണ്ടേ തിരുമധുരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannayiram pulkunneram

Additional Info