സ്നേഹദൂതികേ പോരുമോ
സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ (2)
ഒരുനാളെന്നിലെ മന്ത്രശ്രുതിയായി ചേരുമോ
സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ..
പേലവമാകും ചൊടികൾ തേടുമീണം
പകരുമോ നാഥാ.. ഇളനീർത്തുള്ളിപോലേ
ഇനിയെന്റെ മൗനം.. മൊഴിയും വാക്കുകൾ
അറിയുമോ തോഴീ.. രാഗാലാപമായി
പാടും.. മൂകരാഗം മൂളുന്നു..നിന്നിൽ വീണു കേഴുന്നു
ഒഴുകും.. തിരയൊഴിയും
തീരത്തിന്നോരത്ത് നീലക്കടമ്പിന്റെ
ചാരത്ത് മഞ്ചാടി മുത്താകും എൻ മാനസം
സ്നേഹഗായകാ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ പോരുമോ
നിനയാതെ എന്നിൽ മഴതൻ ഇന്ദ്രജാലം
നിൻ വിരൽത്തുമ്പിൻ തളിരായി പെയ്തുമാഞ്ഞോ
ഇലമർമ്മരങ്ങൾ ഉതിരുന്നേരമെന്നെ
കേൾക്കുകയില്ലേ മനസ്സിൻ മന്ത്രമായി നീ
മഞ്ഞിൻ കുഞ്ഞു തൂവൽ.. ചിറകുംവീശി അണയൂ
നൽകാം.. ഞാനെന്നും
കണ്ണീര് കാണാത്ത സൗഭാഗ്യ സിന്ദൂര സായൂജ്യമൊന്നെന്റെ
പെണ്ണിന്നു സമ്മാനമായി..
സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ
ഒരുനാളെന്നിലെ മന്ത്രശ്രുതിയായി ചേരുമോ
സ്നേഹഗായകാ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ