അഴകേ നിലാവലിയും

Year: 
2015
azhake nilavaliyum
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

അഴകേ നിലാവലിയും രാവിൽ
അഴകേ നിലാവലിയും രാവിൽ
നിറയുമീ അനുരാഗം അറിയുമോ പ്രിയതേ
നിനവിലെ മധു നുകരുവാനിനിയും നാമൊന്നുചേരും
പ്രിയനേ കിനാവുണരും നേരം
കരളിലെ മൃദുരാഗം കവിതയായ് പകരൂ..
കനവിലെ കുളിരണിയുവാനിനിയും നാമൊന്നു ചേരും
അഴകേ...

മധുരമെഴുതിയൊരധരവും...
ചിരിയലകളും നിനക്കേകീ രതിഭാവം
തരളമാം എൻ ഹൃദയവീണയിലീണം നീ തലോടി
നാളുതോറും നീയിനി.. ചേരും എൻ പ്രാണനായ്
നാളുതോറും ഞാനിനി.. ചേരും നിൻ ജീവനായ്
മിഴിയിലെ മൗനങ്ങളിൽ...
കിനിയും കണമായ്.. അലിയാൻ ഇനി നാമൊന്നു ചേരും
പ്രിയനേ....

ചേലൊത്ത പാട്ടിന്റെ താളത്തിൽ നീയെന്റെ
മാനസവാതിൽ തുറന്നു..മെല്ലെ മെല്ലെ..
നിൻ നറുചന്തവും ചന്ദനഗന്ധവും എന്നും.. ഞാൻ തേടി
ഈ നിമിഷം മുതൽ ഞാനിതാ.. നില്പൂ നിൻ ചാരെ
ഈ നിമിഷം.മുതൽ ഞാൻ സഖീ.. നിൽക്കും നിൻ കൂടെ
മാഞ്ഞുപോയെൻ നൊമ്പരം
പ്രണയം പടരും.. ശ്രുതിയായ്‌ ഇനി നാമൊന്നു ചേരും
അഴകേ....

നിലാവലിയും രാവിൽ.. നിറയുമീ അനുരാഗം
അറിയുമോ.. പ്രിയതേ
നിനവിലെ മധു നുകരുവാനിനിയും.. നാമൊന്നു ചേരും
അഴകേ...ഓ... ഓ

u4iCBamAAP4