ശലഭമേ ഒരു ഇതൾ

ശലഭമേ ഒരു ഇതൾ തേടി ഇന്നു വന്നു ഞാൻ നിന്നിലായ്
ഓ ഓഹോ ഒരു തെന്നൽപോൽ വന്നു ഞാൻ..
ശലഭമേ ഒരു നിഴൽപോലിന്നും വന്നു ഞാൻ ജീവനിൽ
ഓ ഓഹോഹോഹോ...
ഒരു തെന്നൽപോൽ വന്നു ഞാൻ
ശലഭമേ ഓ..ആ ആ ആ

നീ മൊഴിയുമോ അലിയുമോ മധുരമായ്
നീ നിറയുമോ നുകരുമോ പ്രിയനേ
ഈ മാനത്തെ വർണ്ണമോ..
എന്നും ഈ കാറ്റിൻ സുഗന്ധമോ
പ്രിയനെ പുണരുമോ.. ഓ...ഓ..

നീ പിരിയുമോ അകലുമോ നിമിഷമായ്
നീ തളിർക്കുമോ.. വിരിയുമോ പ്രിയനേ
നീ കാണാത്ത പ്രണയമോ...
ഇന്നു നീ എൻ പാട്ടിനീണമോ..
പ്രിയരേ പറയുമോ.. ഓ ഓ
ശലഭമേ.. ഒരു ഇതൾ തേടി ഇന്നും വന്നു ഞാൻ നിന്നിലായ്
ഓ ഓ ഒരു തെന്നൽപോൽ വന്നു ഞാൻ
ഉം ..ഉഹും ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shalabhame oru ithal

Additional Info