അരികത്തായാരോ പാടുന്നുണ്ടോ
ചേർത്തതു് ജിജാ സുബ്രഹ്മണ്യൻ സമയം
അരികത്തായാരോ പാടുന്നുണ്ടോ
അത് എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ
ആ..ആ....ആ.....
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ...ആ...ആ.ആ....
(അകമാകെ പൂക്കുന്ന...)
ഇളമാരിത്തുള്ളിയേറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടവേ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിനവിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
(അരികത്തായാരോ...)
ഒരു തോണിപ്പാട്ടുണർന്നുവോ
അതു മെല്ലെ തീരമെത്തിയോ
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
താളത്തിൽ തെളിനിലാവുമായ്
മുഴുതിങ്കൾ പുഴയിറങ്ങിയോ
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ
കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ
(അരികത്തായാരോ...)
ഗാനം | ആലാപനം |
---|---|
ഗാനം പേരില്ലാ രാജ്യത്തെ രാജകുമാരീ | ആലാപനം കാർത്തിക്, എലിസബത്ത് രാജു |
ഗാനം അരികത്തായാരോ പാടുന്നുണ്ടോ | ആലാപനം എലിസബത്ത് രാജു, യാസിർ സാലി |
ഗാനം കോഴീ ചിങ്കാര പൂങ്കോഴീ | ആലാപനം അഫ്സൽ, അനിത ഷെയ്ഖ് |
ഗാനം എന്നെയാണോ അതോ നിന്നെയാണോ | ആലാപനം എം ജി ശ്രീകുമാർ, ബിജു നാരായണൻ, റിമി ടോമി |
ഗാനം അരികത്തായാരോ പാടുന്നുണ്ടോ | ആലാപനം രഞ്ജിത്ത് ഗോവിന്ദ് |
ഗാനം മച്ചിലമ്മക്ക് ഉച്ചനേരത്തു ആറാട്ട് | ആലാപനം ജ്യോത്സ്ന രാധാകൃഷ്ണൻ , സാജൻ പള്ളുരുത്തി |