അരികത്തായാരോ പാടുന്നുണ്ടോ

അരികത്തായാരോ പാടുന്നുണ്ടോ
അത് എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ

ആ..ആ....ആ‍.....
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ...ആ...ആ.ആ....
(അകമാകെ പൂക്കുന്ന...)

ഇളമാരിത്തുള്ളിയേറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടവേ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിനവിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
(അരികത്തായാരോ...)

ഒരു തോണിപ്പാട്ടുണർന്നുവോ
അതു മെല്ലെ തീരമെത്തിയോ
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
താളത്തിൽ തെളിനിലാവുമായ്
മുഴുതിങ്കൾ പുഴയിറങ്ങിയോ

കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ
കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ
(അരികത്തായാരോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Arikathayaaro paadunnundo

Additional Info

Year: 
2010

അനുബന്ധവർത്തമാനം