കോഴീ ചിങ്കാര പൂങ്കോഴീ

 

ഹയ്യയ്യോ ഹയ്യയ്യോ അയ്യയ്യയ്യോ (2)
കൊക്ക കൊക്ക കൊക്കരക്കോ (2)
ബബബ ബോഡി ഗാർഡ്

കോഴി ചൊങ്കാരപൂങ്കോഴീ കൊക്കരക്കോ കൂവാതെ
പഞ്ചാരെ പൊന്നു പഞ്ചാരേ കട്ടുറുമ്പാണോ കാവൽ
പണപ്പെട്ടിക്ക് കള്ളൻ കാവൽ
പടക്കോപ്പിനു തീപ്പൊരി കാവൽ
കാലാട്ടി വാലാട്ടി നിൽക്കും നോട്ടക്കാരൻ (2)
(കോഴി ചിങ്കാരപ്പൂങ്കോഴീ....)

ഡാൻസുണ്ട് ബൗൺസുണ്ട് ബീറ്റിനൊരു ഗുമ്മുണ്ട്
ഉറക്കം കെടുത്തുന്ന ഹരമുണ്ട്
കാമ്പസ്സിൻ കോക്കസ്സിൻ കിക്കുണ്ട് വട്ടുണ്ട്
ബോറടി മാറ്റണ മാജിക്കുണ്ട് എങ്ങും പുതുമുഖങ്ങൾ
നമ്മൾ ചില്ലുകൂട്ടിലെ കൂട്ടുകാർ
നൂറു നൂറ് പുതുശലഭങ്ങൾ നൂറു നൂറു പുതുവർണ്ണങ്ങൾ
പുഞ്ചിരിപ്പൂക്കൾ ഇതളുണർത്തുമ്പോൾ
ആയിരം മോഹമായാജാലം
ബോഡി ബോഡി ബോഡി ബോഡിഗാർഡ് (2)
(കോഴി ചിങ്കാരപ്പൂങ്കോഴീ....)
കണ്ണുവെട്ടിച്ച് പോകാൻ മേല
കണ്ണു തട്ടാതെ മാറാൻ വയ്യ
അങ്ങോട്ടുമിങ്ങോട്ടുമെല്ലാം നോട്ടക്കാര്
കൊക്കരക്കോ കൊക്കരക്കോ

കൈമാറാൻ പൂ വേണ്ട കൈ പിടിച്ച് കളി വേണ്ടാ
അതിലൊന്നും വീഴുന്ന പെണ്ണല്ല
പ്രേമത്തിൻ പിച്ചില്ല ബൗളിംഗ് വിരുതില്ല
ബൗണ്ടറി കടക്കാൻ മനസ്സില്ല
ഏതു സംഗീതവും പുതുതാളക്കൊഴുപ്പിൽ പാടണം
കാവലാളുണ്ട് കാവലാളുണ്ട്
കൈക്കരുത്തുള്ളൊരാളിൻ കാവൽ
ബോഡി ബോഡി ബോഡി ബോഡിഗാർഡ് (3)
(കോഴി ചിങ്കാരപ്പൂങ്കോഴീ....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kozhi chinkaara poonkozhi

Additional Info

Year: 
2010