രംഭ

Rambha
അമൃത
വിജയലക്ഷ്മി

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1976  ജൂണിൽ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ വെങ്കടേശ്വര റാവുവിന്റെയും ഉഷാറാണിയുടെയും മകളായി ജനിച്ചു. വിജയലക്ഷ്മി എന്നതായിരുന്നു യഥാർത്ഥ നാമം. വിജയലക്ഷ്മിയുടെ പ്രാഥമിക വിദ്യാഭ്യാസം വിജയവാഡ  Atkinsons Senior Secondary School- ലായിരുന്നു. ഏഴാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ സ്കൂൾ വാർഷിക കലോത്സവത്തിൽ ദേവിയുടെ വേഷത്തിൽ വിജയലക്ഷ്മി അഭിനയിച്ചിരുന്നു. അവിടെ സന്നിഹിതനായിരുന്ന സംവിധായകൻ ഹരിഹരൻ ഈ അഭിനയം കണ്ടിഷ്ടപ്പെട്ട് തന്റെ സിനിമയിൽ നായികയാവുന്നതിന് വിജയലക്ഷ്മിയെ ക്ഷണിച്ചു. 1992- ൽ ഹരിഹരൻ സംവിധാനം ചെയ്ത സർഗ്ഗം  എന്ന ചിത്രത്തിൽ വിജയലക്ഷ്മി നയികയായി. അമൃത എന്ന പേരാണ് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചത്. ആ വർഷം തന്നെ Aa Okkati Adakku എന്ന തെലുങ്കു ചിത്രത്തിലും നായികയായി അഭിനയിച്ചു. രംഭ എന്ന പേരിലാണ് അവർ തെലുങ്കിലെത്തിയത്. 1993- ൽ Server Somanna എന്ന സിനിമയിലൂടെ രംഭ കന്നഡ ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിച്ചു. ആ വർഷം തന്നെ Ullathai Allitha എന്ന സിനിമയിലൂടെ രംഭ തമിഴ് സിനിമയിലും ചുവടുറപ്പിച്ചു. 1995- ലായിരുന്നു രംഭയുടെ ബോളീവുഡ് അരങ്ങേറ്റം. Jallaad ആയിരുന്നു രംഭയുടെ ആദ്യ ഹിന്ദി ചിത്രം.

മലയാളത്തിൽ സർഗ്ഗത്തിനുശേഷം ആ വർഷം തന്നെ കമൽ സംവിധാനം ചെയ്ത ചമ്പക്കുളം തച്ചനിൽ രംഭ നായികയായി. പിന്നീട് 1998-ൽ മമ്മൂട്ടിയുടെ നായികയായി സിദ്ധാർത്ഥ- യിൽ അഭിനയിച്ചു. രംഭ പത്തോളം സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ക്രോണിക് ബാച്ചിലർ, മയിലാട്ടം, കൊച്ചിരാജാവ്.. എന്നിവ രംഭ അഭിനയിച്ച വിജയ ചിത്രങ്ങളാണ്.  തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ താരറാണിയായി മാറിയിരുന്നു രംഭ. ഗ്ലാമറസ് റോളുകളിലായിരുന്നു അവർ കൂടുതലും അഭിനയിച്ചിരുന്നത്.

രംഭയുടെ വിവാഹം 2010-ലായിരുന്നു. കാനഡ ബെയ്സ്ഡ് ബിസിനസ്സുകാരനായ ഇന്ദ്രകുമാർ പത്മനാഥനെയായിരുന്നു രംഭ വിവാഹം ചെയ്തത്. മൂന്നു മക്കളാണ് രംഭ - ഇന്ദ്രകുമാർ ദമ്പതികൾക്കുള്ളത്.