ആന്റണി നിഖിൽ വർഗ്ഗീസ്
1992 ജൂലൈ 19 ന് വർഗ്ഗീസിന്റെയും സുനിത വർഗ്ഗീസിന്റെയും മകനായി എറണാകുളത്ത് ജനിച്ചു. എസ് എൻ ഡി പി എച്ച് എസ് എസ് ഉദയം പേരൂർ, ജി എം എച്ച് എസ് പനങ്ങാട് എന്നീ സ്കൂളുകളിലായിരുന്നു. ആൻറണി നിഖിൽ വർഗ്ഗീസിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഗ്രാഫിക് ഡിസൈനിംഗ്, വി എഫ് എക്സ്, സൗണ്ട് എഡിറ്റിംഗ്, എന്നിങ്ങനെ നിരവധി കോഴ്സുകൾ ആൻറണി നിഖിൽ പഠിച്ചിട്ടുണ്ട്.
2013 ൽ എ ബി സി ഡി എന്ന സിനിമയിൽ അസിസ്റ്റന്റ് എഡിറ്ററായിട്ടാണ് ആൻറണി നിഖിൽ സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് ബാങ്കിൾസ്,, റിംഗ് മാസ്റ്റർ, പിക്കറ്റ്-43, ലൂസിഫർ,, മരക്കാർ അറബിക്കടലിന്റെ സിംഹം, അയ്യപ്പനും കോശിയും എന്നിങ്ങനെ മുപ്പതിലധികം മലയാളസിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. കുറൽ, കവചം, വിനയ വിധേയ രാമ എന്നിവയുൾപ്പടെയള്ള അന്യഭാഷാ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നാം എന്ന ചിത്രത്തിലൂടെ ആൻറണി നിഖിൽ എഡിറ്ററായി.