വിപിൻ സുഗുണൻ
Vipin Sugunan
സുഗുണന്റേയും സുനിതയുടേയും മകനായി കൊല്ലത്ത് ജനിച്ചു. ബി എ എൽ എൽ ബിയും കമ്പ്യൂട്ടർ ഹാർഡ് വെയർ ഡിപ്ലോമയും നേടിയിട്ടുള്ള വിപിൻ ഫോട്ടോഗ്രാഫിയും പഠിച്ചിട്ടുണ്ട്. ഓഡിഷനിലൂടെയാണ് വിപിൻ സിനിമയിലേക്കെത്തുന്നത്. മമ്മൂട്ടി നായകനായ മാസ്റ്റർപീസ് ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് ഇര, കുട്ടനാടൻ മാർപ്പാപ്പ, മാമാങ്കം (2019), മാർക്കോ, L2 എമ്പുരാൻ എന്നിവയുൾപ്പെടെ നൂറ്റിപ്പത്തിലധികം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു.