FlameWolf

FlameWolf's picture

എന്റെ പ്രിയഗാനങ്ങൾ

  • തച്ചോളിക്കളരിക്ക് തങ്കവാള്

    തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും
    അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി
    മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി
    തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും
    അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി
    മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി

    താലത്തില്‍ വെറ്റില താമരത്തളിര്‍വെറ്റില
    താളത്തില്‍ ചോടുവച്ച് താലപ്പൊലി
    മാലിലോ.. താലപ്പൊലി
    തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും
    അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി
    മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി
    ആ ..ആ ..ആ

    അങ്കത്തിന്‍ കച്ചയവന്‍ നീക്കിവരും നേരത്ത്
    ആ ..ആ
    അങ്കത്തിന്‍ കച്ചയവന്‍ നീക്കിവരും നേരത്ത്
    ആയിര തിരിയുഴിഞ്ഞ് താലപ്പൊലി
    താലപ്പൊലി പൊലി താലപ്പൊലി
    മുറിവിന്റെ മുദ്രയുള്ള വിരിമാറില്‍ ചാര്‍ത്തുവാന്‍
    മുല്ലപ്പൂമാലയുമായി താലപ്പൊലി
    താലപ്പൊലി താലപ്പൊലി

    തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും
    അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി
    മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി

    പൊന്‍‌കുടത്തില്‍ പൂക്കുല.. മുറ്റത്തെല്ലാം നാക്കില
    ആ ..ആ
    പൊന്‍‌കുടത്തില്‍ പൂക്കുല.. മുറ്റത്തെല്ലാം നാക്കില
    നാക്കിലയില്‍ നാലുംവച്ചു താലപ്പൊലി..
    താലപ്പൊലി മാലിലോ.. താലപ്പൊലി
    കാത്ത് കാത്ത് കാത്തിരിക്കും പെണ്ണിന്റെ കണ്ണുകൊണ്ട്
    കസ്തൂരിച്ചാറ് പൂശി താലപ്പൊലി
    താലപ്പൊലി താലപ്പൊലി

    തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും
    അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി
    മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി

  • മരണമെത്തുന്ന നേരത്ത്

    മരണമെത്തുന്ന നേരത്തു നീയെന്റെ
    അരികിൽ ഇത്തിരി നേരം ഇരിക്കണേ 
    കനലുകൾ കോരി മരവിച്ച വിരലുകൾ
    ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
    ഒടുവിലായകത്തേക്കെടുക്കും ശ്വാസ
    കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
    മരണമെത്തുന്ന നേരത്തു നീയെന്റെ
    അരികിൽ ഇത്തിരി നേരം ഇരിക്കണേ 

    ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
    പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ
    ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
    ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ
    അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
    ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ
    മരണമെത്തുന്ന നേരത്തു നീയെന്റെ
    അരികിൽ ഇത്തിരി നേരം ഇരിക്കണേ 

    അധരമാം ചുംബനത്തിന്റെ മുറിവു നിൻ
    മധുരനാമജപത്തിനാൽ കൂടുവാൻ
    പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
    വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
    പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
    വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
    അതുമതീ ഉടൽ മൂടിയ മണ്ണിൽ നി-
    ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ
    മരണമെത്തുന്ന നേരത്തു നീയെന്റെ
    അരികിൽ ഇത്തിരി നേരം ഇരിക്കണേ 
    മരണമെത്തുന്ന നേരത്തു നീയെന്റെ
    അരികിൽ ഇത്തിരി നേരം ഇരിക്കണേ.. 
    ഉം....ഉം....
     

  • ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ

    Female:

    ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ
    കണ്ണും നട്ട് കാത്തിരിക്കും സന്ധ്യ വീഴും യാമത്തിൽ
    നിഴലായ് ഞാൻ കൂടെ…
    ചേരും എന്നെന്നും…
    എന്റെ ഊര് — (Chorus:) ഏത്?
    എന്റെ ആള് — (Chorus:) ആര്?
    എന്റെ പേര് — (Chorus:) എന്ത്?
    എന്റെ പാത — (Chorus:) ഇഹ്ഹഹഹ!
    ഓഓഒഓ…ഓഓഒഓ…
    ഓഓഒഓ…ഓഓഒഓ…

    എന്നെന്നോ അണഞ്ഞ ദീപമിത്
    നീ വരുമോ, കൂട്ടിന്നായി,
    ദാനമായ് തരാമോ നിൻ മനസ്സ്
    വരമരുളാം, അരികിൽ വരൂ,
    മോഹിനി പിശാച് എൻ കാവൽ
    പൂതന രക്ഷസ്സ് എൻ സഖികൾ
    മോഹിനി പിശാച് എൻ കാവൽ
    പൂതന രക്ഷസ്സ് എൻ സഖികൾ
    വരമരുളാം…അരികിൽ വരൂ…
    പ്രേമദാഹം തീർക്കാം…
    ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ —

    Male:

    ഭൂത-പ്രേത-പിശാച്-വേതാള-കാളീ കൂളീ കരിങ്കാളീ
    ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ
    കണ്ണും നട്ട് കാത്തിരിക്കും സന്ധ്യ വീഴും യാമത്തിൽ
    നിഴലായ് ഞാൻ കൂടെ
    ചേരും എന്നെന്നും
    ഞാൻ പകരം ചെയ്യും
    നിന്നെ വാട്ടിയെടുക്കും
    ഞാൻ തിലകം ചാർത്തും
    നിന്റെ ചോരയെടുത്ത്
    ആആഅആ…ആആഅആ…
    ഓഓഒഓ…ഓഓഒഓ…

    കാട്ടിലെ ചക്ക കൊമ്പിലെ ചക്ക അമ്പോ തീറ്റിക്കും
    കൂട്ടിനു വന്നില്ലേൽ കുടുക്കിനു തൊലിയാക്കും
    കൊട്ടും കൊട്ടി ചുടല വരേയ്ക്കും കെട്ടും കെട്ടിക്കും
    പാട്ടില് നിന്നില്ലേൽ കുത്തിനു കൈ നീട്ടും
    ചക്കിനു കെട്ടി ചൂരലു വെട്ടി കിട്ടും ചാട്ടയടി
    അടിവരയിട്ട് ആയുസ്സു വെട്ടി ഉടനെ ഫലിപ്പിക്കും
    ചക്കിനു കെട്ടി ചൂരലു വെട്ടി കിട്ടും ചാട്ടയടി
    അടിവരയിട്ട് ആയുസ്സു വെട്ടി ഉടനെ ഫലിപ്പിക്കും
    അഷ്ടാംഗ ഭട്-ഭട്-ഭട്!
    വന്നില്ലേൽ ഛട്-ഛട്-ഛട്!
    ഗോപാലാ മസജസതടകാ ശാർദ്ദൂലാ…
    ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ
    കണ്ണും നട്ട് കാത്തിരിക്കും സന്ധ്യ വീഴും യാമത്തിൽ
    നിഴലായ് ഞാൻ കൂടെ
    ചേരും എന്നെന്നും
    ഞാൻ പകരം ചെയ്യും
    നിന്നെ വാട്ടിയെടുക്കും
    ഞാൻ തിലകം ചാർത്തും
    നിന്റെ ചോരയെടുത്ത്
    ഏഹേഎഏ…ഏഏഎഏ…
    ഏഏഎഏ…ഏഏഎഏ…
    ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ
    കണ്ണും നട്ട് കാത്തിരിക്കും സന്ധ്യ വീഴും യാമത്തിൽ…!

  • വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി

    വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കുമല്ലൊ
    എന്നും വെറുതേ മോഹിക്കുമല്ലോ
    പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
    ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
    അതിനായ് മാത്രമായൊരു നേരം ഋതു മാറി
    മധുമാസമണയാറുണ്ടല്ലോ

    വരുവാനില്ലാരുമീ വിജനമാമെൻ വഴി
    ക്കറിയാം അതെന്നാലുമെന്നും
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലൊ

    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ

    നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
    പദ വിന്യാസം കേട്ട പോലെ
    വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
    ഒരു മാത്ര കൊണ്ടു വന്നല്ലൊ
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ

    കൊതിയോടെ ഓടിച്ചെന്നകലത്താവഴി
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
    തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
    എന്റെ വഴിയേ തിരിച്ചു പോകുന്നു..

  • ദേവസംഗീതം നീയല്ലേ(D)

    ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ
    തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ
    ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ
    ആരും ഇല്ലാത്ത ജന്മങ്ങള്‍.. തീരുമോ ദാഹം ഈ മണ്ണില്‍
    നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്..
    നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്..
    തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ
    ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ

    ഝിലു ഝിലും സ്വരനൂപുരം..
    ദൂരശിഞ്ചിതം പൊഴിയുമ്പോള്‍
    ഉതിരുമീ മിഴിനീരിലെൻ പ്രാണവിരഹവും അലിയുന്നൂ
    എവിടെ നിന്‍ മധുരശീലുകള്‍.. മൊഴികളേ നോവല്ലേ
    സ്മൃതിയിലോ പ്രിയസംഗമം ഹൃദയമേ ഞാനില്ലേ
    സ്വരം മൂകം.. വരം ശോകം.. പ്രിയനേ വരൂ വരൂ
    തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ

    ശ്രുതിയിടും കുളിരായി നിൻ..
    ഓർമ്മ എന്നില്‍ നിറയുമ്പോള്‍
    ജനനമെന്ന കഥ തീര്‍ക്കാന്‍..
    തടവിലായതെന്തേ നാം..
    ജീവദാഹമധു തേടീ.. വീണുടഞ്ഞതെന്തേ നാം..
    സ്നേഹമെന്ന കനിതേടീ നോവു തിന്നതെന്തേ നാം..
    ഒരേ രാഗം.. ഒരേ താളം.. പ്രിയേ നീ.. വരൂ വരൂ

    തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ
    ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ
    ആരും ഇല്ലാത്ത ജന്മങ്ങള്‍.. തീരുമോ ദാഹം ഈ മണ്ണില്‍
    നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്..
    നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്..
    തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ
    ദേവസംഗീതം നീയല്ലേ.. നുകരാന്‍ ഞാനാരോ

  • അരുണകിരണമണിയുമുദയ

    സരിമ... സരിമധ... ആ... രിരിസധ... ആ... അ... അ...
    അരുണകിരണമണിയുമുദയമതിലുതിർന്നു സാ‍മസംഗീതം
    ചരണ ചരണപങ്കജങ്ങൾ തേടിയലയുന്നു പ്രേമസായൂജ്യം
    അസിതലസിതലാസ്യം സരസമധുരം സുമശരങ്ങളെയ്‌തു
    അമൃതപുളിനം പ്രണയഭരിതരാഗം ഹൃദയതരളം....
    മലർനികുഞ്ജമായി ഹരിതഭുവനം.....
    അനുപമസ്വരജതി - അതിലൊരു നിർവൃതി നീ വാ

    മോഹമേയുണരു നീ മനോജ്ഞമാം മേഘരാഗമലർമഴയിൽ
    ഗാനമേ അണിയു നീ പദാഞ്ജലി നാദഭൈരവിയിലൊരുകണമായ്
    മദനഭരം സ്വരസദനം - മമസദനം തവഹൃദയം
    അസുലഭ മധുമൊഴി നിറകതിരൊളിയായ്, നീ വാ

    സ്നേഹമേ നിറയുമോ നിതാന്തമായീണമാർന്ന സ്വരഗതിയിൽ
    ഭാവമേ ഉണരുമോ അനാരതം താളരാഗശ്രുതിരതിയായ്
    നിറമണിയും ഗഗനപഥം - ഗിരിശിഖരം കനകമയം
    സുരഭില മലരൊളി ചൊരിയുകയായ് ഞാൻ, നീ വാ

    (അരുണകിരണ)

  • ഒരു മുറൈ വന്തു പാർത്തായാ

    ഒരു മുറൈ വന്ത് പാർത്തായാ (2) നീ...
    ഒരു മുറൈ വന്ത് പാർത്തായാ
    എൻ മനം നീയറിന്തായാ
    തിരുമകൾ തുൻപം തീർത്തായാ
    അൻപുടൻ കൈയ്യണൈത്തായോ
    ഉൻ പേർ നിനൈത്തമെന്ത്
    അൻപേ അൻപേ നാന്താ
    ഉൻപേർ നിനൈത്തമെന്ത്
    വോതിയമങ്കൈ എൻട്ര്
    ഉനതു മനം ഉണർന്തിരുന്തും
    എനതു മനം ഉനൈത്തേട് (ഒരു മുറൈ...)

    ഉനതു ഉള്ളത്തിൽ ഉദയനിലൈവിനവെ
    ഉലവിടും പെണ്ണും കൂത്താട്
    അറുവ വെള്ളത്തിൽ പുതിയ മലൈരിനവെ
    മടൽ വിടും കണ്ണും കൂത്താട്
    നീണ്ട നാൾകളായ് നാൻ കോണ്ട താപം
    കാതൽ നോയാവ വിലൈന്തിടവേ
    കാലം കാലമായ് നാൻ ശെയ്ത യാഗം
    കോപത്തീയാക വളർന്തിടവേ
    എരിന്തേൻ.....ഇടൈ വരും
    തടൈകളും തുലൈന്തിടവേ
    നേസ പാസം നീങ്കിടാമൽ
    ഉനൈക്കെന നീണ്ടകാലം
    നെഞ്ചമൊൻട്രു തുടിക്കയിൽ ( ഒരു മുറൈ...)

    തോം തോം തോം

    ഒരു മുറൈ വന്ത് പാർത്തായാ നീ
    തജം തജം തകജം
    എൻ മനം നീയറിന്തായോ

    തോം തോം തോം

    മപസനി.ധപമ സസാസ മമാമാ ധധാധ സാസാമ തോം തോം

    തത്തരികിട തിത്തരികിട(4)

    ജണുധ തിമിത ജണു ധ തിമി

    അംഗനമാർ മൌലീ മണീ
    തിങ്കളാസ്യേ ചാരു ശീലേ
    നാഗവല്ലീ മനോന്മണീ
    രാമനാഥൻ തേടും ബാലേ
    മാണിക്യ വാസക മൊഴികൾ നൽകീ ദേവീ (2)
    ഇളങ്കോവടികൾ ചിലമ്പു നൽകീ
    തമിഴകമാകെയും ശൃംഗാര റാണി നിൻ
    പഴമുതിർ കൊഞ്ചലിൻ ചോലയായി (2)

     

  • ഇളവന്നൂർ മഠത്തിലെ

    ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ
    ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ മാറിൽ
    കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ
    വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ നിന്നെ
    വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ
    (ഇളവന്നൂർ..)

    കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ ഞാൻ
    മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോൾ
    കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ ഞാൻ
    മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോൾ
    കനവിന്റെ കളിത്തേരിൽ വന്നില്ലേ സ്നേഹ
    കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ
    ക്ഷണിച്ചില്ലേ...(ഇളവന്നൂർ..)

    പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
    പടകാളിമുറ്റത്തെത്തി വിളിക്കുന്നു
    പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
    പടകാളിമുറ്റത്തെത്തി വിളിക്കുന്നു
    പുളിയിലക്കരമുണ്ടു പുതച്ചാട്ടേ നിന്റെ
    സഖിമാരെ ഉണർത്താതെ വന്നാട്ടേ -വന്നാട്ടേ
    (ഇളവന്നൂർ..)

  • നീ മുകിലോ

    നീ മുകിലോ…പുതുമഴമണിയോ…
    തൂവെയിലോ…ഇരുളലനിഴലോ…
    അറിയില്ലിന്നു നീയെന്ന ചാരുത…
    അറിയാമിന്നിതാണെന്റെ ചേതന…
    ഉയിരിൽ നിറയും അതിശയകരഭാവം…

    നീ മുകിലോ…പുതുമഴമണിയോ…
    തൂവെയിലോ…ഇരുളലനിഴലോ…

    നീയെന്ന ഗാനത്തിൻ ചിറകുകളേറി…
    ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി…
    പാടാനായി ഞാൻ…
    പോരും നേരമോ…
    ശ്രുതിയറിയുകയില്ല —
    രാഗം താളം പോലും…

    നീ മുകിലോ…പുതുമഴമണിയോ…
    തൂവെയിലോ…ഇരുളലനിഴലോ…

    നീയെന്ന മേഘത്തിൻ പടവുകൾ കയറി…
    ഞാനേതോ മാരിപ്പൂ തിരയുകയായി…
    ചൂടാൻ മോഹമായ്…
    നീളും കൈകളിൽ…
    ഇതളടരുകയാണോ —
    മായാസ്വപ്നം പോലെ…

    നീ മുകിലോ…പുതുമഴമണിയോ…
    തൂവെയിലോ…ഇരുളലനിഴലോ…
    അറിയില്ലിന്നു നീയെന്ന ചാരുത…
    അറിയാമിന്നിതാണെന്റെ ചേതന…
    ഉയിരിൽ നിറയും അതിശയകരഭാവം…

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു ചൊവ്വ, 25/06/2024 - 18:17 Add lyrics
ചെമ്പട പട വെള്ളി, 23/02/2024 - 11:42
ചെമ്പട പട വെള്ളി, 23/02/2024 - 11:42
ജഗഡ ജഗഡ ജഗഡം ചെയ്യും നാം വ്യാഴം, 01/09/2022 - 19:31 Add lyrics
കാവ്യങ്ങൾ പാടുമോ തെന്നലേ വെള്ളി, 22/07/2022 - 14:46 Added lyrics
ഒന്നാം മല കേറി പോകേണ്ടേ ചൊവ്വ, 05/04/2022 - 11:12
ഒന്നാം മല കേറി പോകേണ്ടേ ചൊവ്വ, 05/04/2022 - 11:12
ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ Mon, 31/01/2022 - 13:05 Fixed formatting
ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ വെള്ളി, 27/08/2021 - 16:57 Fixed a word; formatted line breaks.
ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ വ്യാഴം, 05/08/2021 - 17:31 Added lyrics
ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ വ്യാഴം, 05/08/2021 - 17:31 Added lyrics
കഴിഞ്ഞു പോയ കാലം വെള്ളി, 05/02/2021 - 12:07 Added name of the lyricist.
നീ മുകിലോ വ്യാഴം, 21/11/2019 - 21:23 Added raga. Fixed punctuation & minor typos.
രഫ്താരാ നാചേ നാചേ വ്യാഴം, 07/11/2019 - 13:12 രണ്ടിടത്ത് പല്ലവി രണ്ടു വട്ടം ആവർത്തിക്കുന്നതിന് നാലു വട്ടം ആവർത്തിക്കുന്നതായി തെറ്റിച്ച് എഴുതിയിരുന്നത് തിരുത്തി.
ഒരു മുത്തും തേടി ദൂരെപ്പോയി ചൊവ്വ, 25/06/2019 - 21:19
ഒരു മുത്തും തേടി ദൂരെപ്പോയി ചൊവ്വ, 25/06/2019 - 21:19
രഫ്താരാ നാചേ നാചേ Sun, 19/05/2019 - 16:35 തെറ്റായ വരികൾ തിരുത്തുകയും വിട്ടു പോയ വരികൾ കൂറ്റിച്ചേർക്കുകയും ചെയ്തു.
രഫ്താരാ നാചേ നാചേ Sun, 12/05/2019 - 13:56 Fixed incorrect lyrics.