തോട്ടാ തരണി
കലാസംവിധായകനായിരുന്ന ജി തരണിയുടെ മകനായി ഒരു തെലുഗു ഫാമിലിയിൽ ജനിച്ചു. തൊട്ടാ തരണി പഠിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. ചെന്നൈയിലെ ആർട്സ് ആൻഡ് ക്രാഫ്റ്റ് ഗവണ്മെന്റ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെനിന്നും ചിത്രരചന, ശില്പ നിർമ്മാണം എന്നീ കലകളിൽ വൈദഗ്ധ്യം നേടി.
അച്ഛന്റെ സഹായിയായിട്ടാണ് തോട്ടാ തരണി സിനിമയിൽ പ്രവേശിക്കുന്നത്. സിനിമ സെറ്റുകൾ നിർമ്മിക്കുന്നതിലും കലാസംവിധാനത്തിലും പെട്ടെന്ന് തന്നെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 1978 -ൽ Sommokadidhi Sokokadidhi എന്ന തെലുഗു സിനിമയിലൂടെ സ്വതന്ത്ര കലാസംവിധായകനായി. അതിനുശേഷം 1981 -ൽ Raja Paarvai എന്ന സിനിമയിലൂടെ അദ്ദേഹം തമിഴ് സിനിമയിലും തുടക്കം കുറിച്ചു. തുടർന്ന് നിരവധി തെലുഗു, തമിഴ് സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചു. Sagara Sangamam, Pushpaka Vimana, Anveshana, Nayakan, Apoorva Sagodharargal, Geethanjali, Thalapathi, Gentleman, Kaadhalan, Bombay, Chandramukhi, Ponniyin Selvan: I, Ponniyin Selvan: II... തുടങ്ങിയവ തോട്ടാ തരണി കലാസംവിധാനം നിർവഹിച്ച പ്രശസ്ത ചിത്രങ്ങളാണ്.
1991 -ൽ അഭിമന്യു എന്ന സിനിമയുടെ കലാസംവിധാനം നിർവഹിച്ചുകൊണ്ടാണ് തോട്ടാ തരണി മലയാളത്തിലെത്തുന്നത്. അതിനുശേഷം മിസ്റ്റർ ബട്‌ലർ എന്ന സിനിമയുടേയും കലാസംവിധാനം നിർവഹിച്ചു. തോട്ടാ തരണി കലാസംവിധാനം നിർവ്വഹിച്ച പല അന്യഭാഷാ സിനിമകളും മൊഴിമാറ്റി മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്.


