ഷിബുക്കുട്ടൻ

Shibu Kuttan

കൊച്ചി സ്വദേശിയായ ഷിബുക്കുട്ടൻ ഫോട്ടോഗ്രാഫറായാണ് തന്റെ കരിയറിന് തുടക്കമിടുന്നത്. അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായാണ് സിനിമയിലേയ്ക്കെത്തുന്നത്. സിനിമ കമ്പനി , ജവാൻ ഓഫ് വെള്ളിമല, ഫെയ്സ് 2 ഫെയ്സ്ഹാപ്പി വെഡ്ഡിംഗ് , വീപ്പിങ്ങ് ബോയ് ...etc എന്നിവയിലൊക്കെ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്.  ആദ്യമായി സ്വതന്ത്ര ഫോട്ടോഗ്രാഫർ ആകുന്നത് ഖുർബാനി എന്ന സിനിമയിലാണ്.

ഫോട്ടോഗ്രാഫി കൂടാതെ അഭിനയരംഗത്തും സജീവമാണ് ഷിബുക്കുട്ടൻ. തേർഡ് വേൾഡ് ബോയ്സ്സിനിമ കമ്പനിഹാപ്പി വെഡ്ഡിംഗ്ചങ്ക്‌സ്പ്രേതം ഉണ്ട് സൂക്ഷിക്കുകവികൃതിഓപ്പറേഷൻ ജാവഖുർബാനി എന്നീ സിനിമകളിൽ അഭിനയിച്ചു. കുറച്ചു ഷോർട്ട് ഫിലിമുകളിലും ഷിബുക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്.