സെൽവിൻ വർഗ്ഗീസ്

Selvin Varghese

മലയാള സിനിമയിൽ പോസ്റ്റ് പ്രൊഡക്ഷൻ മേഖലയിൽ സജീവമായിട്ടുള്ളയാളാണ് സെൽവിൻ വർഗീസ്. എഡിറ്റിംഗ്, ഡിജിറ്റൽ ഇമേജിംഗ്, ബാക്ക്ഗ്രൗണ്ട് സ്കോർ, റേഡിയൽ ഗ്രേഡിംഗ് തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 

2000 -ത്തിൽ ദേവദൂതൻ എന്ന സിനിമയിലെ  അസിസ്റ്റന്റ് എഡിറ്ററായിട്ടാണ് സെൽവിൻ വർഗീസ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. പിന്നീട് 2017 -ൽ 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിൽ പ്രമോ എഡിറ്റർ, കളർ ഗ്രേഡിംഗ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് സുവർണ്ണ പുരുഷൻസീക്രെട്ട് എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ എഡിറ്റിംഗ് കളറിംഗ് തുടങ്ങിയ മേഖലകളിൽ വർക്ക് ചെയ്തു.