സീത

Seetha

തെലുങ്ക് സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയിൽ തുടക്കമിട്ടു. തുടർന്ന് മലയാളം, തമിഴ് സിനിമകളിലും ബാലനടിയായി വേഷമിട്ടു. മലയാളത്തിൽ ഓണത്തുമ്പിക്കൊരൂഞ്ഞാൽ, ഉണരു തുടങ്ങി ഏതാനും സിനിമകളിൽ ബാലതാരമായിരുന്നു. പിന്നീട് ഒരിടവേളയ്ക്കു ശേഷം ദേവാസുരം എന്ന ചിത്രത്തിൽ, നായികയായ രേവതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനുജത്തിയായി വേഷമിട്ടുകൊണ്ടായിരുന്നു സീത സിനിമയിൽ സജീവമായത്. ഒൻപതാം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോഴാണ് ദേവാസുരത്തിൽ അഭിനയിക്കുന്നത്. തന്റെ ഡാൻസ് ടീച്ചറുടെ സുഹൃത്തും, സംവിധായകൻ ഐ വി ശശിയുടെ ഭാര്യയുമായ സീമ മുഖാന്തിരമാണ് സീത ആ ചിത്രത്തിലേക്ക് എത്തപ്പെട്ടത്. അതിനുശേഷം ഭൂമിഗീതം, ദാദ, ഭാര്യ, പിൻഗാമി, ഹിറ്റ്ലർ, വർണ്ണപ്പകിട്ട് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
    ഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്നയാളും, ചെന്നെ 'തായ് സത്യ മെട്രിക്കുലേഷൻ' സ്കൂളിലെ തന്റെ പഴയ സഹപാഠിയുമായ അബ്ദുൾ ഖാദറിനെയാണ് ഇവർ വിവാഹം ചെയ്തിരിക്കുന്നത്. ചെന്നൈയിൽ താമസമാക്കിയിരിക്കുന്ന സീത വിവാഹശേഷം തന്റെ പേര് 'യാസ്മിൻ' എന്ന്  മാറ്റിയിരുന്നു. നിലവിൽ തമിഴ് സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്.