നിന് ജന്മനാള് സന്ദേശമായ്
നിന് ജന്മനാള് സന്ദേശമായ്
വെണ്മേഘത്തൂവാലകള്
പൂന്തിങ്കൾബിംബം ചൊല്ലുന്നുവോ
സമ്മാനമേകുവാന്‍
(നിന് ജന്മനാള്...)
കുളിര്‍വായു വീശും മൃദുചാമരങ്ങള്
പകരുന്ന ലാസ്യരസലയ ശാന്തിയില്‍
ഈ താരുണ്യം പൂക്കുമ്പോള്‍
അതിലൊരു ചെറുമധുജലകണമണിയാകുവാന്
ലഹരികളുടെ മണിയറയിലൊരിണയാകുവാന്
മൂകാഭിലാഷം സഖി
(നിന് ജന്മനാൾ...)
നിറമാല ചാര്‍ത്തും പുളകോദ്ഗമങ്ങള്
നിറയുന്ന മോഹശതസുഖശയ്യയില്
ഈ ലാവണ്യം നീന്തുമ്പോള്‍
അതിമൃദുലമൊരലയുടെ ചുരുളിതളാകുവാന്
കനവുകളുടെ അണികളിലൊരു നിഴലാകുവാന്‍
ഏകാഭിലാഷം സഖി
(നിന് ജന്മനാള്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nin janmanaal sandesham
Additional Info
ഗാനശാഖ: