രാഗസാഗര തീരത്തിലെന്നുടെ
ഹാ ഹാ ഹാ ഹാ ഹ
രാഗസാഗരതീരത്തിലെന്നുടെ
രാധാരമണന്‍ വന്നല്ലോ
ഗാനമദാലസ ലഹരിയില്‍ മുഴുകി
വേണുവുമൂതിയിരുന്നല്ലോ
(രാഗസാഗര... )
ആഹ ഹാ ഹാ ഹാ ഹാ
ആനന്ദത്താലെന്റെ ചിലങ്കകൾ
ഞാനറിയാതെ കിലുങ്ങി (2)
നീഹാര ശീതള ഹേമന്തരാവിൽ
മോഹന നൃത്തം തുടങ്ങി
മോഹന നൃത്തം തുടങ്ങി
നീഹാര ശീതള ഹേമന്തരാവിൽ
മോഹന നൃത്തം തുടങ്ങി
മോഹന നൃത്തം തുടങ്ങി
ഹാ ഹ ഹാ ഹ ഹ ഹ ഹ
(രാഗസാഗര... )
ആഹ ഹാ ഹാ ഹാ ഹാ
വിണ്ണിൽ പതയും മധുപാത്രവുമായ്
പൌർണ്ണമി കാവലിരുന്നു (2)
സമയം തന്നുടെ മധുശലഭം തൻ
ചിറകടി നിർത്തിയിരുന്നു
ചിറകടി നിർത്തിയിരുന്നു
സമയം തന്നുടെ മധുശലഭം തൻ
ചിറകടി നിർത്തിയിരുന്നു
ചിറകടി നിർത്തിയിരുന്നു
ആഹ ഹാ ഹാ ഹാ ഹാ
രാഗസാഗരതീരത്തിലെന്നുടെ
രാധാരമണന്‍ വന്നല്ലോ
ഗാനമദാലസ ലഹരിയില്‍ മുഴുകി
വേണുവുമൂതിയിരുന്നല്ലോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Raagasaagara theerathil
Additional Info
ഗാനശാഖ: