പ്രേമനാടകമെഴുതീ പുലരീ

ആ  ആ  ആ.....
പുലരീ - പുലരീ - പുലരീ
ഗാനം - തൂകീ - മൈനാ-

പ്രേമനാടകമെഴുതീ പുലരീ - താമരത്തളിരില്‍
തൂമഞ്ഞു തുള്ളികളാലേ ഹേമന്തം വന്നൊരു നാളില്‍
പ്രേമനാടകമെഴുതീ എഴുതീ പുലരീ പുലരീ

വേണുഗാനം തൂകീ മൈനകള്‍ പൂമരത്തണലില്‍
അരിമുല്ലകള്‍ കിങ്ങിണി കെട്ടി
വനദേവത മുദ്രകള്‍ കാട്ടി
വേണുഗാനം തൂകീ തൂകി മൈനാ - മൈനാ

കുന്നിന്മുടിയില്‍ കുങ്കുമം വിതറും
കുഞ്ഞിമരത്തിന്‍ നിഴലിങ്കല്‍
കുന്നിന്മുടിയില്‍ കുങ്കുമം വിതറും
കുഞ്ഞിമരത്തിന്‍ നിഴലിങ്കല്‍
കണ്ണും കണ്ണും വായിക്കുകയായ്
സുന്ദരജീവിത സുരകാവ്യം
കണ്ണും കണ്ണും വായിക്കുകയായ്
സുന്ദരജീവിത സുരകാവ്യം
വേണുഗാനം തൂകി മൈനകള്‍ പൂമരത്തണലില്‍
അരിമുല്ലകള്‍ കിങ്ങിണി കെട്ടി
വനദേവത മുദ്രകള്‍ കാട്ടി
വേണുഗാനം തൂകീ തൂകി മൈനാ - മൈനാ

സഖീ നിന്‍ നീല നീല മിഴിയില്‍
നീല നീല മിഴിയില്‍
തുളുമ്പും രാഗസാഗരത്തില്‍ 
രാഗസാഗരത്തില്‍ 
കിനാവിന്‍ തോണിയേറിയൊരു
രാജകുമാരന്‍ കാണാന്‍ വന്നല്ലോ - ഹൃദയം
കവരാന്‍ വന്നല്ലോ 

പ്രേമനാടകമെഴുതീ പുലരീ - താമരത്തളിരില്‍
തൂമഞ്ഞു തുള്ളികളാലേ ഹേമന്തം വന്നൊരു നാളില്‍
പ്രേമനാടകമെഴുതീ എഴുതീ പുലരീ പുലരീ

ആ ആ ആ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premanadakamezhuthi pulari

Additional Info

അനുബന്ധവർത്തമാനം