മഞ്ഞലയിൽ മുങ്ങിത്തോർത്തി

ഓ.....

മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ
(മഞ്ഞലയിൽ...)

കർണ്ണികാരം പൂത്തു തളിർത്തു
കല്പനകൾ താലമെടുത്തു (2)
കണ്മണിയെ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ... ഉണ്ടോ ..ഉണ്ടോ...
(മഞ്ഞലയിൽ... )

കഥ മുഴുവൻ തീരും മുമ്പേ
യവനിക വീഴും മുമ്പേ (2)
കവിളത്തു കണ്ണീരോടെ
കദനത്തിൻ കണ്ണീരോടെ
കടന്നുവല്ലോ അവൾ നടന്നുവല്ലോ
(മഞ്ഞലയിൽ...)

വേദനതൻ ഓടക്കുഴലായ്
പാടിപ്പാടി ഞാന്‍ നടന്നു
മൂടുപടം മാറ്റി വരൂ നീ
രാജകുമാരീ .. കുമാരീ - കുമാരീ 

മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (2 votes)
Manjalayil mungi thorthi

Additional Info

അനുബന്ധവർത്തമാനം