മാളികമേലൊരു മണ്ണാത്തിക്കിളി
മാളികമേലൊരു മണ്ണാത്തിക്കിളി
മാണിക്യത്തിന്‍ മുട്ടയിട്ടു (2)
പത്തരമാറ്റുള്ള പൊന്നിന്‍ വടിവില്‍
മുട്ട വിരിഞ്ഞൊരു കുഞ്ഞായി (2)
ആരാണെന്നറിയാമോ
പേരെന്തെന്നറിയാമോ
അറിയാമല്ലോ..പറയാമല്ലോ..
അഴകുള്ളൊരു കുഞ്ഞാണേ (2)
വെള്ളിപ്പാത്തീല്‍ നീരാട്ട്
വെണ്മുകില്‍ തന്നുടെ താരാട്ട്
പട്ടില്‍ കിടക്കും അമ്പിളി തന്നുടെ
പള്ളയിലെ ചെളി പോയില്ല
പതിനഞ്ചാം നാളിലൊരുത്തി
പാലാഴീല്‍ മുങ്ങിക്കേറും
പതിനഞ്ചു നാളുകഴിഞ്ഞാല്‍
പാഴ്ച്ചെളിയില്‍ മുങ്ങിപ്പൊങ്ങും
ആരാണെന്നറിയാമോ
പേരെന്തെന്നറിയാമോ
അറിയാമല്ലോ... പറയാമല്ലോ..
അഴകുള്ളൊരു പെണ്ണാണേ (2)
പതിനഞ്ചാം നാളിൽ പെണ്മണി
പഞ്ചമിയാം ചേലയുടുക്കും
പതിനഞ്ചു നാളുകഴിഞ്ഞാല്‍
നക്ഷത്രമാലകള്‍ ചാര്‍ത്തും
ആഴം കണ്ടവരാരുമില്ല
അക്കരെയേതാണറിവീല്ല
ചില സമയം കുതിച്ചുചാടും
ചില സമയം രമിച്ചു പാടും
ചില നേരം ശാന്തിവിളയും
ചില നേരം ഭ്രാന്തിന്‍ ബഹളം
എന്താണെന്നറിയാമോ
ഏതാണെന്നറിയാമോ
സമുദ്രം സമുദ്രം
തെറ്റ്
പിന്നെ?
മനുഷ്യഹൃദയം.. മനുഷ്യഹൃദയം
മനുഷ്യഹൃദയം.. മനുഷ്യഹൃദയം
പറന്നു പാറും പരുന്തു പോലും
അവന്നു മേലെ പൊന്തില്ല
പടിവാതിലുകള്‍ അവന്റെ മുന്നിൽ
അടയില്ലടയില്ലൊരുനാളും
കുടിലുകള്‍ പോലും കൊട്ടാരമാക്കും
അവനാരാണറിയാമോ?
പണം പണം
അല്ലേയല്ല
ഉം..ആശ
അല്ല..തോറ്റോ?
തോറ്റു
സ്വപ്നം..സ്വപ്നം
ഓ... ആ....