നന്ദനവനിയിൽ പ്രേമനന്ദനവനിയിൽ

നന്ദനവനിയിൽ...പഞ്ചമിനാളിൽ
നന്ദനവനിയിൽ പ്രേമനന്ദനവനിയിൽ
പൂത്ത ചെമ്പകത്തണലിൽ
ഒരു സുന്ദരനെ പണ്ടൊരിക്കൽ കണ്ടുമുട്ടീ ഞാൻ
ഗാനഗന്ധർവനെ പണ്ടൊരിക്കൽ കണ്ടുമുട്ടീ ഞാൻ

പഞ്ചമിനാളിൽ ചിത്തിര പഞ്ചമിനാളിൽ
ഒരു ചന്ദനക്കാട്ടിൽ എന്റെ കണ്മണിയെ
അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ - വന
കന്യകയെ അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ

പണ്ടു കണ്ട സ്വപ്നങ്ങളിൽ കണ്ടതിനാലേ ഞാൻ
കണ്ടറിഞ്ഞു കാമുകനെ കണ്ട മാത്രയിൽ (2)
കണ്മണിതൻ കൺമുനകൾ പൂമഴ പെയ്കെ ഞാൻ
കണ്ടറിഞ്ഞു കാമിനിയെ കണ്ട മാത്രയിൽ (2)

ഓ..ഓ..ഓ... 

നന്ദനവനിയിൽ പ്രേമനന്ദനവനിയിൽ
പൂത്ത ചെമ്പകത്തണലിൽ
ഒരു സുന്ദരനെ പണ്ടൊരിക്കൽ കണ്ടുമുട്ടീ ഞാൻ
ഗാനഗന്ധർവനെ പണ്ടൊരിക്കൽ കണ്ടുമുട്ടീ ഞാൻ

നമ്മൾ നമ്മെ കണ്ടറിഞ്ഞ സുന്ദര നിമിഷം
നിർമ്മലമീ നിരഘപ്രേമം നമ്മിലണഞ്ഞൂ (2)
മുകിൽമണ്ഡലമാകും - കതിർമണ്ഡ്പം തന്നിൽ
നാം രണ്ടു പേരും സങ്കല്പത്തിൽക്കണ്ടൂ നമ്മളെ
ആ..ആ..ആ... 

നന്ദനവനിയിൽ ചിത്തിരപഞ്ചമിനാളിൽ പൂത്ത
ചെമ്പകത്തണലിൽ എന്റെ കണ്മണിയെ
അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ
ഗാനഗന്ധർവനെ പണ്ടൊരിക്കൽ കണ്ടുമുട്ടീ ഞാൻ

ആ..ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nandanavaniyil

Additional Info

അനുബന്ധവർത്തമാനം