ഉറക്കമില്ലേ

ഉറക്കമില്ലേ....എന്റെ 
കളിത്തോഴനിനിയുമിന്നുറക്കമില്ലേ..

മാനത്തു വെണ്ണിലാവു മയങ്ങിയല്ലോ 
മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ 
മണിയറ കൂട്ടിനുള്ളില്‍ 
മലര്‍ മഞ്ചം വിരിച്ചിട്ടും 
കളിത്തോഴനിനിയും ഇന്നുറക്കമില്ലേ 
എന്റെ കാണായ ദേവനിന്നുറക്കമില്ലേ 
(മാനത്തു വെണ്ണിലാവു... )

കണ്ണുകളില്‍ നിദ്രയാകും കളഹംസം വരുന്നില്ലേ 
എന്‍മടിയില്‍ തല ചായ്കാന്‍ തിടുക്കമില്ലേ (2) 
പ്രേമത്തിന്‍ യമുനയില്‍ - താമരത്തോണിയില്‍ 
ഓമനയെ കൊണ്ടുപോകാന്‍ ഒരുക്കമില്ലേ - നിന്റെ
ഓമനയെ കൊണ്ടു പോകാന്‍ ഒരുക്കമില്ലേ (2) 
(മാനത്തു വെണ്ണിലാവു... ) 

മധുവിധുരാത്രിയുടെ പരിമളം മായുംമുന്‍പെ 
പ്രണയത്തിന്‍ മുന്തിരി പുളിച്ചുവെന്നോ (2)
കസവിന്റെ കോടി വാങ്ങി  - കൈ പിടിച്ചിറങ്ങിയ 
കളിത്തോഴിയോടു പോലും മടുത്തുവെന്നോ 
നിന്റെ കളിത്തോഴിയോടു പോലും മടുത്തുവെന്നോ (2) 
(മാനത്തു വെണ്ണിലാവു... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
urakkamille

Additional Info

അനുബന്ധവർത്തമാനം