ഊഞ്ഞാലൂഞ്ഞാല്

ഊഞ്ഞാലൂഞ്ഞാല് ഓമനയൂഞ്ഞാല്
താലോലം കിളി താലോലം
താണിരുന്നാടും പൊന്നൂഞ്ഞാല്
(ഊഞ്ഞാലൂഞ്ഞാല്...)

പൂന്തേൻ ചുണ്ടിലൊരുമ്മ
പുഞ്ചിരിപ്പാൽക്കുടം കൊണ്ടു നടക്കും
പൂന്തേൻ ചുണ്ടിലൊരുമ്മ (2)
ഊഞ്ഞാലൂഞ്ഞാല് ഓമനയൂഞ്ഞാല്

പൂ പോലുള്ള നിലാവത്തെത്തിയ
പൂക്കുലത്തുമ്പീ പോരൂല്ലേ (2)
കനകക്കാൽത്തള കാലിൽ കെട്ടി
കഥകളി നൃത്തങ്ങളാടൂല്ലേ (2)
(ഊഞ്ഞാലൂഞ്ഞാല്...)

മാമ്പൂ കണ്ടും മക്കളെക്കണ്ടും
മാടം കെട്ടും പൂങ്കുയിലേ (2)
കൊഞ്ചും മൊഴിക്കുഞ്ഞിനു നിന്റെ -
കുഞ്ഞോലക്കുഴൽ നൽകൂല്ലേ (2)
(ഊഞ്ഞാലൂഞ്ഞാല്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oonjaloonjaalu

Additional Info

അനുബന്ധവർത്തമാനം