ഏതു കടലിലോ ഏതു കരയിലോ

ഏതു കടലിലോ ഏതു കരയിലോ
എവിടെയായിരിക്കും - തോഴന്‍ 
എവിടെയായിരിക്കും

ഒരുപോളക്കണ്ണടച്ചൊന്നു മയങ്ങിയി -
ട്ടൊരുപാടുനാളായീ ഒരുപാടുനാളായീ
ഒരു കാറ്റു വീശുമ്പോള്‍ ഒരു മിന്നല്‍ കാണുമ്പോള്‍
അറിയാതെ പിടയുന്നു ഞാന്‍ - തോഴാ
അറിയാതെ പിടയുന്നു ഞാന്‍

ഏതു കടലിലോ ഏതു കരയിലോ
എവിടെയായിരിക്കും - തോഴന്‍ 
എവിടെയായിരിക്കും

ഇടവപ്പാതിയില്‍ ഇളകിമറിയും
കടലില്‍ പോയവനേ കടലില്‍ പോയവനേ
ഒരു കൊച്ചുപെണ്ണിനെ സ്നേഹിച്ചുപോയതി-
ന്നകലേണ്ടി വന്നവനേ
പവിഴദ്വീപിലെ പൊന്മുത്തും കൊണ്ടു നീ
പോരാറായില്ലേ - നീ പോരാറായില്ലേ
നീ പോരാറായില്ലേ... 

ഏതു കടലിലോ ഏതു കരയിലോ
എവിടെയായിരിക്കും - തോഴന്‍ 
എവിടെയായിരിക്കും

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethu kadalilo

Additional Info

അനുബന്ധവർത്തമാനം