ജലദേവതമാരേ വരൂ വരൂ

 

ജലദേവതമാരേ വരൂ വരൂ ജലദേവതമാരേ..
മരതകദ്വീപിലെ മഹാറാണി വളര്‍ത്തും
മത്സ്യകന്യകമാര്‍ - ഞങ്ങള്‍ മത്സ്യകന്യകമാര്‍ (2)
മണിത്തിരമാലകളില്‍ മയിലാട്ടം തുള്ളും
മത്സ്യകന്യകമാര്‍ ഞങ്ങള്‍ മത്സ്യകന്യകമാര്‍ (2)

അലയാഴിയിലഞ്ചഴകൊഴുകും കലാ രാജധാനിയില്‍
കനകം പോലൊരു രാജകുമാരി
കാത്തിരിക്കുന്നു - നിന്നെ കാത്തിരിക്കുന്നു (2)

കാത്തിരിക്കാനുണ്ടെനിക്കൊരു കാര്‍ത്തിക 
എന്റെ കാര്‍ത്തിക
മുത്തുകള്‍ തേടിത്തേടിവരും മുക്കുവനാണു ഞാന്‍
മുത്തിനു പോകാന്‍ വഴിതരുമോ മത്സ്യകന്യകമാരേ
മുത്തില്ലാ മുത്തില്ലാ മുക്കുവന്നു മുത്തില്ലാ

നവരത്നപുരിയിലെ നര്‍ത്തകി വളര്‍ത്തും
നാഗകന്യകമാര്‍ ഞങ്ങള്‍ നാഗകന്യകമാര്‍ 
സാഗരറാണിക്കു ചൂഡാമണി നല്‍കും
നാഗകന്യകമാര്‍ ഞങ്ങള്‍ നാഗകന്യകമാര്‍
പുഷ്യരാഗ കിരീടമിതാ ശംഖുപുഷ്പമാലയിതാ
ചിത്രകൂടമണ്ഡപത്തിലെ നിത്യമംഗലദീപമിതാ

മുത്തുച്ചിലമ്പുകള്‍ കാലിലണിഞ്ഞൊരു
നൃത്തം വയ്ക്കൂ കാര്‍ത്തികേ (2)
നൃത്തം വയ്ക്കൂ കാര്‍ത്തികേ
ഇന്ദ്രനീലവും വേണ്ടാ ചന്ദ്രകാന്തവും വേണ്ടാ
എന്റെ നീലന്‍ വാരിത്തൂകും 
മന്ദഹാസമേ വേണ്ടൂ (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jaladevathamaare varoo

Additional Info

അനുബന്ധവർത്തമാനം