മുത്തു തരാം കടലമ്മേ
മുത്തു തരാം മുത്തു തരാം കടലമ്മേ
മുക്കുവനെ നീ തരുമോ കടലമ്മേ
മുത്തു തരാം മുത്തു തരാം കടലമ്മേ
മുക്കുവനെ നീ തരുമോ കടലമ്മേ
കടലമ്മേ കടലമ്മേ കനിയുകയില്ലേ
കനിയുകയില്ലേ കടലമ്മേ
കടലമ്മേ കടലമ്മേ കനിയുകയില്ലേ
കനിയുകയില്ലേ കടലമ്മേ
തിരകളാം കരിംജടകള്‍ ചിക്കി
നുരയും പതയും തുപ്പി (2)
അട്ടഹസിക്കും നിന്‍ കൈകളിലെന്‍
മുക്കുവനലയുകയാണല്ലോ (2)
കടലമ്മേ കടലമ്മേ കനിയുകയില്ലേ
കനിയുകയില്ലേ കടലമ്മേ
കൊലയറകളിലെ ഭൂതത്താന്മാര്‍
അലറുകയാണകലേ (2)
അവരുടെ മരണച്ചുഴികളില്‍ വീഴാതവനെ
തിരികെത്തരുകില്ലേ (2)
കടലമ്മേ... കടലമ്മേ... കനിയുകയില്ലേ...
കടലമ്മേ... കടലമ്മേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Muthu tharaam kadalamme
Additional Info
Year:
1963
ഗാനശാഖ: