വേനല്‍ക്കാലം പോയേ

വേനല്‍ക്കാലം പോയേ മഴപെയ്യും കാലമായേ
പണിചെയ്യും ലോകം പരിമോദം നേടുകയായേ
പുകഴ് പാടുകയായേ

ക്ഷേമമേ നാട്ടിനൊന്നു പോലെ നന്മകളാലെ
പാഴ്നിലങ്ങളെല്ലാം വിളവേറും ഭൂമിയാകാന്‍
ഇനി വേലചെയ്യാം അതിലെല്ലാം
നെല്‍കൃഷി ചെയ്യാം
എളിയോര്‍ക്കാനന്ദം ഏകും കാലമിതെ
(ക്ഷേമമേ..)

കറ്റകൊയ്തു കൂട്ടിടാം പുല്‍ക്കുട്ടിലുതോറുമേ - ചെറു
പുല്‍ക്കുട്ടിലുതോറുമേ
പുതുനെല്ലിന്‍ മണമേന്തി തെന്നലെങ്ങും വീശുമെ
കുളിര്‍കാറ്റിൻ ശുകജാലം ജയഗാനം പാടുമെ
താനേ സൗഭാഗ്യം കേരളം കൊണ്ടാടുമേ
ഫലമേ ആനന്ദം - കാലം മോഹനമെ
(ക്ഷേമമേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venalkkaalam poye

Additional Info

Year: 
1951

അനുബന്ധവർത്തമാനം