കലിതീരാത്ത കാലഗതിയെ

കലിതീരാത്ത കാലഗതിയെ
നീതിയില്ലാതെയായിതെ
ധര്‍മ്മമെല്ലാം തുലഞ്ഞിതെ
ദൈവമില്ലാത്ത ലോകം വെളിവായിതെ
തൊഴിലാളികള്‍ തൊഴിലാളികളായിടും
എളിയൊരുലകില്‍ ഗതിയില്ലാത്തവരായി
തന്നന്നാ തന്നന്നാ തന്നന്നാ

തോരാത്ത കണ്ണീരുമായി പൈദാഹദീനരായി
തെണ്ടിടുവോരില്‍ ഏതും ഉലകം
കനിയാതെയായിതെ
ദൈവമില്ലാത്ത ലോകം വെളിവായിതെ
(തൊഴിലാളികള്‍..)

ചെയ്യും കര്‍മ്മഫലമേ ഭൂവിജീവിതാനുഭവമേ
നരർ ചെയ്യും കര്‍മ്മം പുരുപുണ്യവും പാപവും
അതിനാലേവനുമേകുമീശനൊരു പോലെ
(തൊഴിലാളികള്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kali theeraatha

Additional Info

Year: 
1951

അനുബന്ധവർത്തമാനം