നേരിടുവിന്‍ പോരാടാം

നേരിടുവിന്‍ പോരാടാം പോരാടാം
ഉണര്‍ന്നുപോയി ജനങ്ങളെല്ലാം
വരുന്നുകാലം നീചന്മാരെ
(നേരിടുവിന്‍. )

നാടിനു വേണ്ടി ത്യാഗങ്ങള്‍
സഹിച്ചിടേണ്ടും നാട്ടാരെ
തിരിഞ്ഞവര്‍ക്കായിയേകിടാന്‍
പകര്‍ന്നു നല്‍കും ധാന്യങ്ങള്‍
കവര്‍ന്നെടുക്കും പൗരന്മാരെ
വരുന്നിതാ ഞാന്‍ പോരാടാന്‍
(നേരിടുവിന്‍..)

കഴിഞ്ഞകാലം നിങ്ങള്‍ക്കായ്
ഒഴിഞ്ഞു നല്‍കി പാവങ്ങള്‍
ഇന്നു ഞങ്ങളോ നിങ്ങള്‍ കാട്ടുമീ
ദുര്‍നയങ്ങളെ വീറോടെ
എതിര്‍ത്തുമാറ്റും നാടാകെ
ഉയര്‍ത്തിനാട്ടും ജയക്കൊടി
ജയക്കൊടി -ജയക്കൊടി -ജയക്കൊടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neriduvin poraadaam