അന്നപൂർണ്ണ
ആഗസ്റ്റ് 28ന് എസ് എൽ പുരത്ത് അഡ്വക്കേറ്റ് എസ് പി ബാലകൃഷ്ണ പിള്ളയുടേയും ലേഖ കെ നായരുടേയും മകളായി ജനിച്ചു. ചേർത്തല സിൽവർ സാന്റ്സ്, സെന്റ് മേരീസ്, തിരുവനന്തപുരം ക്രൈസ്റ്റ് നഗർ എന്നിവിടങ്ങളിൽ സ്കൂളിംഗ് പൂർത്തിയാക്കി തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽ നിന്ന് BAL LLB ബിരുദവും പൂർത്തിയാക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമയും കരസ്ഥമാക്കി. 2008 മുതൽ IFFK ആങ്കറിംഗ് നടത്തിയിരുന്നു. 2010ലെ IFFK വേദിയിലെ ആങ്കറിംഗ് കണ്ട് കുടുംബ സുഹൃത്തായ ശങ്കർ രാമകൃഷ്ണനാണ് വോയിസ് ടെസ്റ്റിനായി വിളിക്കുന്നത്. ശങ്കറിന്റെ തന്നെ ഉറുമി എന്ന ചിത്രത്തിൽ ജനീലിയക്കുള്ള ശബ്ദത്തിനായിരുന്നു ടെസ്റ്റെങ്കിലും ശബ്ദമതിനു കൃത്യമായി യോജിക്കാതെ വന്നതോടെ വിദ്യാ ബാലന് ശബ്ദം കൊടുക്കുകയായിരുന്നു. തുടർന്ന് മറ്റ് സിനിമകളിലും ശബ്ദം കൊടുത്ത് ഡബ്ബിംഗ് മേഖലയിൽ സാന്നിധ്യമായി.
കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി ജോലി നോക്കുന്ന അന്നപൂർണ ടിവി അവതാരകയുമാണ്. 18ആം പടി എന്ന സിനിമയിൽ ചെറു വേഷത്തിൽ അഭിനേത്രിയായും തുടക്കമിട്ടു. തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ് അന്നപൂർണ്ണയുടെ ജീവിതപങ്കാളി.