മീനാക്ഷി മഹേഷ്

Meenakshi Mahesh

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിനിയാണ് മീനാക്ഷി മഹേഷ്. ഭവൻസ് വിദ്യാമന്ദിർ സ്കൂളിലായിരുന്നു മീനാക്ഷിയുടെ പ്രാഥമിക വിദ്യാഭ്യാസം. 2017 ൽ ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിൽ ബാലനടിയായിക്കൊണ്ടാണ് മീനാക്ഷി മഹേഷ് സിനിമാഭിനയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം ചിൽഡ്രൻസ് പാർക്ക്എന്നാലും ശരത്സ്വർണ്ണ മത്സ്യങ്ങൾ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ ഷോകളിലും മീനാക്ഷി മഹേഷ് പങ്കെടുത്തിട്ടുണ്ട്..മഴവിൽ മനോരമയിലെ തകർപ്പൻ കോമഡി യിൽ ബാലനടിയായി അഭിനയിച്ചിരുന്നു. സൂര്യ ടിവിയിലെ ലോഫിംഗ് വില്ല സീസൺ 3 യിൽ മീനാക്ഷി അവതാരകയായിരുന്നു..

 

മീനാക്ഷി മഹേഷ് - Instagram