പുത്തൻ സൂര്യൻ
പുത്തൻ സൂര്യൻ കത്തിനിൽക്കും
മാനം വീണ്ടും കൈകൾ നീട്ടും
മുന്നിൽ മൂടും മഞ്ഞുമായ്ക്കാനെത്തി പുതുപുലരി
താഴെ പീലി കൂടുകൂട്ടി ഓരോ കോണിൽ തൂവൽ തുന്നി
നാളും എണ്ണി കാത്ത പക്ഷിക്കുള്ളിൽ തുടി മുറുകി
മുട്ടിനു മുട്ടിനു നൂറു പടവ്
തട്ടി ഇടയ്ക്ക് വരുന്ന പിഴവ്
വെട്ടി ജയിച്ചു കടക്കണമെന്നത് മറ്റൊരു തൊന്തരവ്
ഒത്തിരി ഒത്തിരി മോഹവും
മടിയിൽ ഇത്തിരി ഇത്തിരി ഭാഗ്യവും
ഉള്ളവനൊക്കെയും ഊഴിയിൽ ഒടുവിൽ ഉന്നം നേടും
വീര്യം സിരകളിൽ.. തുടരുക സധൈര്യം ചുവടുകൾ
വെല്ലുവിളിക്കും വാനം അതിലൂടെ ഒരു യാനം എഴുതേണം
നാളെ നാളിൻ താളിൽ പുത്തനായ ചരിതം
കൂട്ടിലിരുന്ന് മെനഞ്ഞ കനവും
കൂട്ടിയെടുത്തു പറന്നു ദിനവും
മനസമെന്ന വിമാനമുയർന്നു മുകിൽക്കര ചുറ്റിവരും
ഒത്തിരി ഒത്തിരി മോഹവും
മടിയിൽ ഇത്തിരി ഇത്തിരി ഭാഗ്യവും
ഉള്ളവനൊക്കെയും ഊഴിയിൽ ഒടുവിൽ ഉന്നം നേടും
തൂശിത്തുമ്പാൽ കുത്തിയാലും വാശിക്കില്ല മാറ്റമെങ്കിൽ
ദൂരം ദൂരേ മാഞ്ഞുപോകും താനേ മറുഞൊടിയിൽ
ആവേശത്തിൻ ചൂടറിഞ്ഞാൽ
വാനം പോലും താണുപോരും
കാറും കോളും മാറി നിൽക്കും ദൂരെ മറവുകളിൽ
ഊട്ടി വളർത്തിയയൊരാശ അകമേ
കൊട്ടിയടച്ചു കഴിഞ്ഞ സമയം
മാറി മറിഞ്ഞു മനസ്സു കൊതിച്ചൊരു
കാലമണഞ്ഞിടുമോ ....
ഒത്തിരി ഒത്തിരി മോഹവും
മടിയിൽ ഇത്തിരി ഇത്തിരി ഭാഗ്യവും
ഉള്ളവനൊക്കെയും ഊഴിയിൽ ഒടുവിൽ ഉന്നം നേടും