തിരുവരങ്ങിൽ(M)
തിരുവരങ്ങിൽ.......ആ......ആ.......ആ
തിരുവരങ്ങില്‍ നടനമാടും ശിവപദങ്ങള്‍ തേടി.......
ശ്രുതി തുളുമ്പും ഡമരുകത്തില്‍ ഹൃദയതാളം തേടി......
വരിക വരദേ വസന്തലതികേ പകല്‍ വിളിക്കുന്നൂ......
പ്രണയമാകുമൊരഗ്നിയില്‍ നീ ഉരുകിയുണരുന്നു.......
തിരുവരങ്ങില്‍ നടനമാടും ശിവപദങ്ങള്‍ തേടി.......
ഭൂര്‍ജവൃക്ഷദലങ്ങള്‍ നെഞ്ചില്‍ തണല്‍ വിരിക്കുമ്പോള്‍
പ്രണവഗംഗാ തീർത്ഥമൊന്നെന്‍ ജടയിലുണരുമ്പോള്‍
പുലര്‍കാല വസന്തതടത്തില്‍ സ്വരപദ്മപരാഗ സരിത്തില്‍
പുതുമമൊരു മന്ത്രജപത്തില്‍ ഹിമചന്ദന ഗന്ധമാര്‍ന്ന നറു ചുണ്ടിലുണര്‍ന്നു പടര്‍ന്നു വിടര്‍ന്നത്
നിന്‍ വിരഹാതുര വിസ്മയമോ സഖീ......ശ്രീ പാര്‍വതി
തിരുവരങ്ങില്‍ നടനമാടും ശിവപദങ്ങള്‍ തേടി.......
ആ.........ആ........ആ..........ആ
സാന്ധ്യതാരതരംഗമാലകള്‍ മിഴിയലകളായി
കവിളിലേതോ ശംഖുപുഷ്പം വിരിയുമുഷസ്സായി
മദഗന്ധമുണര്‍ന്നൊരു മാറില്‍ ശുഭരാസരസാമൃത രാവില്‍
കുനുകുങ്കുമമാര്‍ന്ന നിലാവില്‍ കുളിര്‍പെയ്തൊരു കര്‍ണ്ണികാരലത
എന്നിലുണർന്നു പടര്‍ന്നു വിടര്‍ന്നത്
നിന്‍ പ്രണയാര്‍ണ്ണവ നിര്‍വൃതിയോ സഖീ... ഹേമാംബരീ.........(പല്ലവി)
തിരുവരങ്ങില്‍ നടനമാടും ശിവപദങ്ങള്‍ തേടീ.......