മലയാളം ശ്രുതിയുണരൂ
മലയാളം.... ശ്രുതിയുണരും
മധുവാസരമാണീ.. പ്രിയഗ്രാമങ്ങൾ
കായലിൻ ഓളവും.. ശ്യാമള തീരവും
കാകളി പാടിടുന്നേ
മഴയിരമ്പുമായ് വരും.. അരിയ തെന്നലും
വെയിലുമേറ്റു ചായാതെ കുരുന്നു പ്രായവും
കുമരകം എൻ പ്രിയ നാട്
സ്നേഹത്തിൻ വാത്സല്യം തൂകും നാട്
വേമ്പനാട്ടു കായലിൻ.. നെഞ്ചിടിപ്പിലെ താളമായ്
കാത്തിരിക്കുകയാണിവൾ
മലയാളം.... ശ്രുതിയുണരും
മധുവാസരമാണീ... പ്രിയഗ്രാമങ്ങൾ
മറുനാടിൻ മിഴിതേടുന്ന
മറുകുള്ളവളാണീ... നാടൻ പെണ്ണ്
നറുവെയിൽ നാണവും... പുതുമഴ ഗന്ധവും
നുണക്കുഴി പുഞ്ചിരിയും
വഴിവിളക്കുമായ് വരും കുടിലിൻ ഓടവും
ഹരിതഭംഗി മായാതെ കായൽ ഓളവും
കുമരകം എൻ മരതകമായ്
കാവ്യത്തിൻ സൗന്ദര്യം.. തൂകും നാട്
വേമ്പനാട്ടു കായലിൻ.. നെഞ്ചിടിപ്പിലെ താളമായ്
കാത്തിരിക്കുകയാണിവൾ........
മലയാളം... ശ്രുതിയുണരും
മധുവാസരമാണീ പ്രിയഗ്രാമങ്ങൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Malayalam sruthiyunaru
Additional Info
Year:
2017
ഗാനശാഖ: