മാനേ പേടമാനേ(M)

മാനേ പേടമാനേ...... മാനേ പേടമാനേ.... മാനേ പേടമാനേ...
മനസ്സുനിറയെ മധുരമാണോ......
തരളമാണോ ഹൃദയരാഗം 
തരികയില്ലേ... പ്രേമഹാരം...(മാനേ...പേടമാനേ)

മൂവന്തിപ്പുഴ നീന്തിയപ്പോൾ 
മേനിയാകെ ചോന്നുപോയോ... (2)
മാറിലുണരും മോഹപുഷ്പം
കണ്ടു ഞാനെന്റോമലാളേ....
നാണമായോ ഹേ....നാണമായോ....
മാനേ പേടമാനേ.....മാനേ പേടമാനേ.....

കുടമുല്ലപ്പൂ വിരിഞ്ഞതാണോ...
കരിമിഴിയാളുടെ ചിരിയാണോ... (2)
കടഞ്ഞെടുത്തൊരു മെയ്യ് കണ്ട് 
കരളിന്റെ കടിഞ്ഞാണിന്ന് പൊട്ടുകയാണോ...
ഹേ.... പൊട്ടുകയാണോ.... 
മാനേ പേടമാനേ.....മാനേ പേടമാനേ
(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Mane pedamane