കണ്ണുകൾ കാലിടറി

കണ്ണുകൾ കാലിടറി വീണലിഞ്ഞതെന്തെ
നിന്റെ കള്ളനോട്ടം കൊണ്ടേ (2)
നീ മെല്ലെ നിൻ കണ്ണാലെന്നെ പുൽകീ
ഇന്നെൻ നെഞ്ചിൻ കാർമേഘം മാഞ്ഞു.. പ്രിയേ

പൂമരങ്ങൾ കാറ്റിലാടി പുഞ്ചിരിച്ചു നിന്നു
നീ പോകും വഴിയിൽ പൂക്കൾ വിരിച്ചു
മാരിവില്ലു മാനമാകെ കണ്ണുചിമ്മി വന്നു
നീ പോകും വഴിയിൽ കാവലായി നിന്നു
നീ മെല്ലെ നിൻ കണ്ണാലെന്നെ പുൽകീ
ഇന്നെൻ നെഞ്ചിൻ കാർമേഘം മാഞ്ഞു.. പ്രിയേ

കുയിലുകൾ പാറിവന്നു കാതോർത്തിരുന്നു
നീ പോകും വഴിയിൽ പാട്ടുമായ് പറന്നു
ചെത്തികൾ താമര ചെമ്പരത്തി മുല്ല
നീ പോകും വഴിയിൽ താലമേന്തി നിന്നു
നീ മെല്ലെ നിൻ കണ്ണാലെന്നെ പുൽകീ
ഇന്നെൻ നെഞ്ചിൻ കാർമേഘം മാഞ്ഞു.. പ്രിയേ

കണ്ണുകൾ കാലിടറി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Kannukal kalidari

Additional Info

Year: 
2016

അനുബന്ധവർത്തമാനം