അശ്വതി കൃഷ്ണകുമാർ

Aswathy Krishnakumar
ആലപിച്ച ഗാനങ്ങൾ: 1

'പറവൂര്‍ സിസ്റ്റേഴ്‌സ്' എന്നറിയപ്പെട്ടിരുന്ന പ്രശസ്ത കര്‍ണാടക സംഗീതജ്ഞരുടെ കുടുംബത്തിൽ, മൃദംഗവിദ്വാൻ പറവൂർ കൃഷ്ണകുമാറിൻ്റെ മകളായി ജനനം. പ്രശസ്ത പിന്നണിഗായകൻ ജി. വേണുഗോപാൽ വലിയച്ഛനാണ്. മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (വിഷ്വൽ കമ്മ്യൂണിക്കേഷൻ & ഫോട്ടോഗ്രാഫി) ബിരുദാനന്തരബിരുദധാരിയാണ്. അഞ്ചാം വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്ന അശ്വതി, ധാരാളം കച്ചേരികളിലും ഗാനമേളകളിലും സജീവസാന്നിധ്യമാണ്.

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലെ 'അരേ തൂ ചക്കർ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടാണ് മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് വരുന്നത്.

ഭർത്താവ് എം ജി കെ വിഷ്ണു ഒരു നടനും എൻജിനീയറും ആണ്. 
മക്കൾ: കണ്മണി, ജഗൻ

അശ്വതിയുടെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ