പൂരം കാണാൻ
ഏലേലം ലേലം ലേലം ലേലം..
ആ... പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ...
ചേലേം ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ...
ആ... പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ...
ചേലേം ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ...
നീയില്ലാതെങ്ങനെ ഞാൻ പെണ്ണേ പോവാ...
പൂരത്തിന് വന്നാൽ ചാന്തും വളേം തരാം...
ചേലൊത്തൊരു ചേല പൊന്നേ നീ തന്നിടണം...
എന്നാലേലും പൂരത്തിന് വന്നീടാം...
ഏലേലം ലേലം ലേലം ലേലം..
ഏലേലം ലേലം ലേലം ലേലം..
നാഗത്താന്മാരെ... ഏലേലം ലേലം ലേലം ലേലം..
കാവിലെ നാഗത്താന്മാരെ... ഏലേലം ലേലം ലേലം ലേലം..
ആ... പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ...
ചേലേം ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ...
കൈയ്യിലിടാൻ കരിവളയില്ല... നീയൊന്നത് കൊണ്ടത്താ...
കാതിലിടാൻ കമ്മലില്ലാ... നീയൊന്നത് കൊണ്ടത്താ...
കണ്ണെഴുതാൻ കരിമഷിയില്ലാ.... നീയൊന്നത് കൊണ്ടത്താ...
ഇതൊന്നുമില്ലാഞ്ഞാൽ... പൂരത്തിന് പോണില്ലാ...
പൂരം കാണാൻ നീയും പോണൂണ്ടൊടീ...എടി നേരം പോയേ...
ചേല വേണോ.. എന്നേ വേണോ പെണ്ണേ, നോവുന്നുണ്ടേ...
ആഹാ...
ഏനിടാൻ ചേലയുണ്ടോ... നീയൊന്നത് കൊണ്ടത്താ...
കൈയ്യിൽ കാലണയുണ്ടോ... നീയൊന്നത് കൊണ്ടത്താ...
ചോരാത്തൊരു പുരയുണ്ടോ... നീയൊന്നത് കൊണ്ടത്താ...
ഏനൊന്നും വേണ്ടായേ... പൂരത്തിന് പോണില്ലാ...
കൊടിയേറ്റം കണ്ടതല്ല്യേട്യേ...
എറങ്ങണ കൊടി കാണാൻ പോവണ്ടേ...
പെണ്ണേ, കൈയ്യിലിരിക്കണ ഞാറും വിളയും
തേവരു തന്നൊരു നിധിയാണേ...
പെരുവത്ത് കടവില് പൂരം പൊടി പാറാൻ പോണേ...
തേവരേ കണ്ടു മടങ്ങി ഞാറു നടുന്നൊരു നേരത്ത്...
മാനത്തെങ്ങോ വെള്ളിമിനുക്കം നെഞ്ചിൻ താളം മാറീല്ലേ...
തേവരേ കണ്ടു കരഞ്ഞിട്ടല്ലേ പെണ്ണാളേ...
പത്തായം നിറയും നെല്ല് കൊയ്തു തുടങ്ങിയേ...
പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ...
ഏലേലം ലേലം ലേലം ലേലം..
കാവിലെ നാഗത്താന്മാരെ... ഏലേലം ലേലം ലേലം ലേലം..
ഏലേലം ലേലം ലേലം ലേലം..
പൂരം കാണാൻ ഞാനും പോരാമെൻ പൊന്നേ...
എടി നേരം പോയേ...