പുലർകാലം പൊലേ

പുലർകാലം പൊലേ വിരൽ തുമ്പാലെൻ നെഞ്ചിലേ
മലർക്കാലം പോലെ മെല്ലെ തലോടാം
വാ.. നീ കിനാവായ്

പുലർകാലം പൊലേ വിരൽ തുമ്പാലെന്നുള്ളിലെ
ഒരു മലർക്കാലം പോലെ തഴുകാനായ് കാണാതെ
വാ മെല്ലേ

എൻ പിറന്നാളിൽ.. പലകുറി തിരഞ്ഞാരെ
സ്വയംവരം നെറുകയിലെഴുതിയ വരം പോലവേ
വരം പാടുന്ന ദേവമന്ത്രമൊടു ദിനം തേടുന്നതാരേ
സ്വയംവരം കനവുകളെഴുതിയ വരം പോലയോ

ഇളം.. പൂമുല്ല പോലെ..
ഇതൾ വീശും വന്നെന്നിൽ നീ
കടൽ.. പോലെയെന്റെ ഉടൽ തേടും വെൺതീരം നീ
മൗനം നറുതേനായ് മാറി
മിഴിയാൽ തമ്മിൽ നാം മൊഴിയേ...ആ

നിലാ പൂത്താലി പോലെ...
വരും എതോ വാർത്തിങ്കൾ നീ
കുയിൽ പാടിയില്ലേ.. സ്വരം കാതിൽ നിന്നീണം പോൽ
മോഹം ഒരു തീയായ് താനേ
പറയാതെല്ലാം നാമറിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularkalam pole

Additional Info

Year: 
2016