പൊൻവെയിൽ വീഴവേ

പൊൻവെയിൽ വീഴവേ മെല്ലവേ മാഞ്ഞു പോയ് 
ചേലെഴും മഞ്ഞിൻ പളുങ്കിൽ...
മിന്നുന്ന സൂര്യനെ കൈവിരൽ തുമ്പിനാൽ
ലാളിക്കുമോമൽ കുരുന്നിൽ...
നാളേറെയായ് നീ തേടുന്ന ഭാവം പൊൻപീലി വീശീ
അഴകേഴോടെ തെളിഞ്ഞുവെന്നോ...
ആ ഭാവമെല്ലാം ആവേശമോടെ ഛായങ്ങളാൽ നീ 
എഴുതീടുന്നൂ വോ.... ഓ...
ഒരു മായപോലുണർന്നു വന്നുവോ... ഓ...
മണിവാനിലേക്കുയർന്നു പാറിയോ... ഓ...

നെഞ്ചിനുള്ളിൽ കോണിലെങ്ങോ... 
മങ്ങി നിൽക്കും ഋതുവർണ്ണങ്ങൾക്ക് വേണ്ടും 
നാളു തോറും ചന്തമേകീ കുഞ്ഞുതുമ്പീ 
കളിയൂഞ്ഞാലാടിടുമ്പോൾ...
അമ്മതന്നുള്ളിൽ വളരുമൊരു പൈതൽ 
മണ്ണിലണയാനായ് കൊതി കൊള്ളുന്നത്‌ പോലെയെന്റെ 
തരള വിരലാൽ നീ എഴുതിയൊരു രൂപം 
ഉയിരണിയുവാനായ് വഴിതേടുന്നരികേ... ഓ...
ഒരു മായപോലുണർന്നു വന്നുവോ... ഓ...
മണിവാനിലേക്കുയർന്നു പാറിയോ... ഓ...

പൊൻവെയിൽ വീഴവേ മെല്ലവേ മാഞ്ഞു പോയ് 
ചേലെഴും മഞ്ഞിൻ പളുങ്കിൽ...
മിന്നുന്ന സൂര്യനെ കൈവിരൽ തുമ്പിനാൽ
ലാളിക്കുമോമൽ കുരുന്നിൽ...
നാളേറെയായ് നീ തേടുന്ന ഭാവം പൊൻപീലി വീശീ
അഴകേഴോടെ തെളിഞ്ഞുവെന്നോ...
ആ ഭാവമെല്ലാം കണ്മുന്നിലോരോ ചിത്രങ്ങളായീ
ചിരിതൂകുന്നരികേ.... ഓ...
ഒരു മായപോലുണർന്നു വന്നുവോ... ഓ...
മണിവാനിലേക്കുയർന്നു പാറിയോ... ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponvail Veezhave