സുരവന രമണികള്‍തന്‍
സുരവന.. രമണികള്‍തന്‍ സുഹാസം
അമരകുലങ്ങള്‍ ചിരിക്കും.. പ്രകാശം
മലരൊളി തിരളുന്ന അധര നിരകളില്‍
സുരവന.. രമണികള്‍തന്‍ സുഹാസം
മലര്‍ശരം ചൊരിയുന്ന കടമിഴിമുനയിൽ
അമരകുലങ്ങള്‍ ചിരിക്കും പ്രകാശം
സുരകുലസേന.. നിരനിര നീങ്ങി
സുരകുലസേന.. നിരനിര നീങ്ങി
മധുവിധു ഇതു കാന്മാന്‍ വരുന്നു
പനിമതി തെളിയുമീ പാതയില്‍ നിറയെ
അമരകുലങ്ങള്‍ ചിരിക്കും പ്രകാശം...
നന്ദനമധുവന ഭൂവില്‍.. എന്നും
സുന്ദരതാരകള്‍ പൂത്തു... (2)
പദനിര പതിയാന്‍ പട്ടുകള്‍ നീര്‍ത്തി
മഞ്ഞലയാലേ രജനി..
അമൃതകണങ്ങള്‍ അടിമുടി തൂകി
അമൃതകണങ്ങള്‍ അടിമുടി തൂകി
കുളിരല വീശുന്നു.. വെണ്‍മേഘം
ഇടിമിന്നല്‍.. നടത്തുന്ന നര്‍ത്തനം കാണ്‍കെ
സുരവന രമണികള്‍ തന്‍ സുഹാസം
മലരൊളിതിരളുന്ന അധര നിരകളില്‍
സുരവന രമണികള്‍തന്‍ സുഹാസം..
മലര്‍ശരം ചൊരിയുന്ന കടമിഴിമുനയിൽ
അമരകുലങ്ങള്‍ ചിരിക്കും പ്രകാശം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
suravana ramanikalthan
Additional Info
Year:
1972
ഗാനശാഖ: