ജീവിതം ഒരു വന്‍ നദി

ജീവിതം ഒരു വന്‍ നദി
ജീവിതം ഒരു വന്‍ നദി...
ഒഴുകും ജലമിതില്‍ ദുര്‍വിധി
ജീവിതം ഒരു വന്‍ നദി...

ഈ ഒഴുക്കില്‍ ഒലിച്ചുപോകും
മനുജന്‍ ഒരു ചെറു പുല്‍ക്കൊടി (2)
തെല്ലുദൂരം ചേര്‍ന്നിടുന്നു...
തെല്ലുദൂരം ചേര്‍ന്നിടുന്നു...
വേര്‍പെടുന്നു പിന്നെയും
ജീവിതം ഒരു വന്‍ നദി

ഉണരുവാനും പിരിയുവാനും
കാരണം ജലധാരതാന്‍...
പ്രതിനിമിഷം.. വിധിമരത്തിന്‍
വികൃതികാണും ജീവിതം..
ആരുചേരും... ആരുപിരിയും..
ആര്‍ക്കും അറിയില്ലോതുവാന്‍
പാഴ്‍വിധിതന്‍ പാതമാത്രം...
പാരിടത്തിന്‍ ആശ്രയം

ജീവിതം... ഒരു വന്‍ നദി
ഒഴുകും ജലമിതില്‍ ദുര്‍വിധി
ജീവിതം ഒരു വന്‍ നദി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevitham oru van nadi